Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ തിര‍ഞ്ഞെടുപ്പ്;കോൺഗ്രസിന് പിന്നാലെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ബിജെപി

ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് വഴിയൊരുങ്ങുന്ന രാജസ്ഥാനിൽ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി ബി ജെ പി. ചാക്കിടൽ ഭയന്ന് തങ്ങളുടെ എം എൽ എമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ പുതിയ നീക്കം. ജയ്പൂരിലെ റിസോർട്ടിലേക്കാണ് നേതാക്കളെ മാറ്റുക.

 bjp-1654508392.jpg -Pro

'ഉടൻ തന്നെ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റും, രാജ്യസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകുകയാണ് ലക്ഷ്യം', ബി ജെ പി വക്താവ് പറഞ്ഞു. നരേന്ദ്ര സിംഗ് തോമറിനും അരുൺ സിംഗിനുമാണ് ഇവിടുത്തെ ചുമതല നേതൃത്വം നൽകിയിരിക്കുന്നത്.

രാജ്യസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കോൺഗ്രസ് തങ്ങളുടെ എം എൽ എമാരെ ഉദയ്പൂരിലുള്ള റിസോർട്ടിലേക്ക് മാറ്റിയത്. എന്നാൽ 108 എം എൽ എമാരിൽ നാല് പേർ റിസോർട്ടിലേക്ക് മാറിയിരുന്നില്ല. ബി എസ് പിയിൽ നിന്നും കോൺഗ്രസിൽ ചേർന്ന നേതാക്കളായിരുന്നു വിട്ടുനിന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ ഇവർക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരിട്ടെത്തി നേതാക്കളെ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചിരുന്നു. തങ്ങൾ ഒറ്റക്കെട്ടാണെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനായാസം വിജയിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

രാജസ്ഥാനിൽ നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗങ്ങളാണ് കോൺഗ്രസ് നിയമസഭയിൽ ഉള്ളത്. കോൺഗ്രസിന്റെ അംഗസംഖ്യ 108 ആണ്. 41 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. രൺ‍ദീപ് സിംഗ് സുർജേവാലയേയും മുകുൾ വാസ്നിക്ക്, ഘനശ്യാം തിവാരി എന്നിവരെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ട് സീറ്റിലേക്ക് കോൺഗ്രസിന് എളുപ്പം വിജയിക്കാം. എന്നാൽ മൂന്നാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ 15 പേരുടെ പിന്തുണ കൂടി ആവശ്യമായുണ്ട്.

കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'

അതേസമയം ബി ജെ പിയെ സംബന്ധിച്ചെടുത്തോളം അവർക്ക് 71 എം എൽ എമാരുടെ പിന്തുണയാണ് ഉള്ളത്. 11 പേരുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ രണ്ടാം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ബി ജെ പിക്ക് കഴിയും.ര ണ്ടാം സീറ്റ് ലക്ഷ്യം വെച്ച് സുഭാഷ് ചന്ദ്രയെ ആണ് ബി ജെ പി മത്സരിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+