കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ: എനിക്ക് കിട്ടാത്തതല്ല പ്രശ്നം: വേറെ എത്ര പേരുണ്ടായിരുന്നു, അതൃപ്തി ശക്തമാക്കി ഷാനിമോള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭ തിരഞ്ഞെടുപ്പ് സ്ഥാനാർതഥിത്വത്തില്‍ വീണ്ടും നിലപാട് ശക്തമാക്കി ഷാനിമോള്‍ ഉസ്മാന്‍. രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ നിശ്ചയിച്ച നേതാക്കളുടെ തീരുമാനത്തെ ഞാന്‍ അഭിനന്ദിച്ചു. എന്നാല്‍ ആ തീരുമാനത്തിലേക്ക് എത്തുന്നതില്‍ ക്രമവിരുദ്ധമായ കാര്യങ്ങളുണ്ടായെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കുന്നു. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. വിപ്ലവം നടപ്പിലാക്കാന്‍ പോയപ്പോള്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി വിളിച്ചു ചേർക്കുകയെന്ന് അടിസ്ഥാനപരമായ കാര്യം വിട്ടുപോയെന്നും ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ

നേരത്തേത് പോലെ ഒരു പ്രമേയം പാസാക്കി എ ഐ സി സി നേതൃത്വത്തിന് അയക്കാനായി പോലും ഇത്തവണ തിരഞ്ഞെടുപ്പ് സമിതി കൂടിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായതായി അറിഞ്ഞു. എന്നാല്‍ ആരാണ് അത്തരമൊരു തീരുമാനം എടുത്തത്. ആ തീരുമാനം പാർട്ടി പ്രവർത്തക സമിതിയുടേതാണോയെന്നും ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

shanimolusman-

കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണ് അസം. ഇവിടെ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട റിപുന്‍ ബോറയെന്ന നേതാവിനെയാണ് ഇതേ സമയത്ത് തന്നെ രാജ്യസഭ സ്ഥാനാർത്ഥിയായി എ ഐ സി സി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 28000 വോട്ടിന് തോറ്റ വ്യക്തിയാണ് റിപുന്‍ ബോറ. 0 വയസ്സിൽ താഴെയുള്ളവരെ പരിഗണിച്ചാൽ മതിയെന്നായിരുന്നുവത്രെ മൂന്നാമത്തെ തീരുമാനം. എനിക്ക് 55 വയസ്സായി. അമ്മൂമയാണെന്നും തുറന്ന് പറയാന്‍ മടിയില്ല.

'ഇരയോടൊപ്പമാണ് എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കും; എന്നാല്‍ ശക്തരായ വേട്ടക്കാർ വരുമ്പോള്‍ മാറിമറിയും''ഇരയോടൊപ്പമാണ് എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കും; എന്നാല്‍ ശക്തരായ വേട്ടക്കാർ വരുമ്പോള്‍ മാറിമറിയും'

50 വയസ്സിന് താഴെയുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിർദേശം ദില്ലിയില്‍ നിന്നും രഹസ്യമായി തിരുവനന്തപുരത്തേക്ക് ലഭിച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദേശീയ തലത്തില്‍ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്ക് അത്തരമൊരു തീരുമാനം കേരളത്തില്‍ മാത്രം സ്വീകരിക്കാന്‍ സാധിക്കുമോ. അപ്പോള്‍ ആരാണ് ആ തീരുമാനം എടുത്തതെന്നും ഷാനിമോള്‍ ഉസ്മാന്‍ മനോരമയുടെ അഭിമുഖത്തിലൂടെ ചോദിക്കുന്നു.

ഡൽഹിയിൽ ഇതെല്ലാം ആരെല്ലാം അറി‍ഞ്ഞുവെന്ന് എനിക്കറിയില്ല. അവിടെനിന്ന് ആരെങ്കിലും പറഞ്ഞതാണോ എന്നും അറിയില്ല. എന്തായാലും സമ്പൂർണ്ണ വിപ്ലവമെന്നാണ് പാർട്ടി പറയുന്നത്. അവസരങ്ങളുടെ മഴ തന്നെ ലഭിച്ചവരാണ് എനിക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടിയില്ലേയെന്ന് തിരിച്ച് ചോദിക്കുന്നത്. ഇക്കാര്യം എന്നോട് ചോദിക്കാന്‍ അവരാറാണ്. ഞാനുള്‍പ്പടെ ആരും തന്നെ കോണ്‍ഗ്രസില്‍ അനിവാര്യർ അല്ല.

അവസരം കിട്ടാത്ത നിരവധിപ്പേർ പാർട്ടിയിലുണ്ട്. അവർ ചോദിക്കുകയും വിമർശിക്കുകയും ചെയ്തോട്ടെ. എന്നാല്‍ അവസരങ്ങളുടെയും അധികാരത്തിന്റെയും മഴയത്തു നിൽക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടോ? എനിക്ക് കിട്ടിയില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം. വേറെ ആർക്കൊക്കെ കൊടുക്കാമായിരുന്നു. പാർ‍ട്ടിക്കു വേണ്ടി മഴയും വെയിലും കൊണ്ടു നടക്കുന്ന ധാരാളം പേരില്ലേ? സ്ത്രീകളുടെ വിഷയങ്ങളില്‍ ഇടപെട്ട് വെയിലും മഴയും കൊണ്ട് കേസും നേരിട്ട് നടക്കുന്ന എത്ര സ്ത്രീകളുണ്ട്.

ജെബി മേത്തറെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ മാനദണ്ഡങ്ങളാണ് വിഷയം. അതിലാണ് നമ്മള്‍ കുഴങ്ങിപ്പോവുന്നത്.മധ്യവയസ്ക, ഇരുനിറം, മുൻപ് ഹൈക്കമാൻഡ് തന്ന പാർലമെന്റ് സീറ്റ് നിഷേധിച്ച വ്യക്തി, ഉപതിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ആൾ , ധിക്കാരി' എന്നക്കെയുള്ള എന്തൊക്കെ അഭ്യാസങ്ങളാണ്. ഇതൊക്കെ എല്ലാവരുടേയും കയ്യിലുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.

നിലപാടുകളിൽ വെള്ളം ചേർക്കാതെ ഈ പാർട്ടിയിൽ തുടരാൻ കഴിയുമെന്ന ആത്മവിശ്വാസമുള്ള ആളാണ് ഞാൻ. നേതൃത്വം ചില തിരുത്തലുകൾക്കു തയാറാകണമെന്നും എനിക്ക് അഭിപ്രായമുണ്ട്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നുള്ളതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിനെ ദുബായില്‍ ചെന്ന് പിടിക്കും | Oneindia Malayalam

English summary
Rajya Sabha seat: Shanimol Usman intensifies dissatisfaction with party decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X