കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖി ആത്മഹത്യാഭീഷണി മുഴക്കി, സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു... കൊന്നതിന്റെ ന്യായം

Google Oneindia Malayalam News

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനിയെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളും പോലീസിന്റെ പിടിയില്‍ ആയിക്കഴിഞ്ഞു. ഒന്നാം പ്രതിയും സൈനികനും ആയ അഖില്‍ ആണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്.

രാഖിയുടെ കൊലപാതകം: അഖിലിന്റെ കളികള്‍ എല്ലാം പൊളിഞ്ഞു... ജ്യേഷ്ഠൻ രാഹുല്‍ പിടിയിൽ, സത്യം വെളിപ്പെട്ടുരാഖിയുടെ കൊലപാതകം: അഖിലിന്റെ കളികള്‍ എല്ലാം പൊളിഞ്ഞു... ജ്യേഷ്ഠൻ രാഹുല്‍ പിടിയിൽ, സത്യം വെളിപ്പെട്ടു

രാഖിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു അഖില്‍ ഇത്രനാളും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊലപാതകത്തിന്റെ എല്ലാ വിശദാംശങ്ങളും പോലീസിനോട് വെളിപ്പെടുത്തുകയാണ് അഖില്‍.

കൊലപാതകത്തില്‍ തന്റെ പിതാവിന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട് അഖില്‍. കൊലയ്ക്ക് ശേഷം സൈനിക സേവനത്തിനല്ല പോയത് എന്ന സത്യവും അഖില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

എല്ലാം സമ്മതിച്ചു

എല്ലാം സമ്മതിച്ചു

തന്നേക്കാള്‍ അഞ്ച് വയസ്സിന് മൂപ്പുള്ള രാഖി തന്നെ ശല്യം ചെയ്യുകയായിരുന്നു എന്നായിരുന്നു അഖില്‍ ആദ്യം പറഞ്ഞിരുന്നത്. രാഖിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ തനിക്കത് നേരത്തേ തന്നെ ചെയ്യാമായിരുന്നു എന്നും അഖില്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു മണ്ടത്തരം താന്‍ കാണിക്കില്ലെന്നും അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് പിടിയില്‍ ആയപ്പോള്‍ എല്ലാ കുറ്റങ്ങളും അഖില്‍ ഏറ്റുപറഞ്ഞിരിക്കുകയാണ്.

വിവാഹവും പ്രണയവും

വിവാഹവും പ്രണയവും

രാഖിയുമായി ആറ് വര്‍ഷത്തെ അടുപ്പമുള്ള കാര്യം അഖില്‍ സമ്മതിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ച കാര്യവും അഖില്‍ അംഗീകരിച്ചു. വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ആര് രാഖി പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയത് എന്നാണ് അഖില്‍ പറയുന്നത്.

ആത്മഹത്യാഭീഷണി

ആത്മഹത്യാഭീഷണി

വേറെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന് രാഖി തുടര്‍ച്ചയായി ഭീഷണി മുഴക്കിയിരുന്നു എന്നാണ് അഖില്‍ പറയുന്നത്. തന്നെ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും രാഖി ഭീഷണിപ്പെടുത്തിയതായി പറയുന്നുണ്ട്. വേറെ വിവാഹം കഴിച്ചാല്‍ പോലീസിനെ സമീപിക്കും എന്നും രാഖി ഭീഷണിപ്പെടുത്തിയത്രെ.

കൊലപ്പെടുത്താന്‍ തീരുമാനിച്ചു

കൊലപ്പെടുത്താന്‍ തീരുമാനിച്ചു

രാഖിയെ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ പലവുരു നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാത്ത സാഹചര്യത്തില്‍ ആണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന സഹോദരന്‍ രാഹുലിന്റേയും സുഹൃത്ത് ആദര്‍ശിന്റേയും പിന്തുണയുണ്ടായിരുന്നു. മെയ് മാസത്തില്‍ അവധിയ്ക്ക് വന്നപ്പോള്‍ ആണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

കുഴി വെട്ടാന്‍ അച്ഛന്റെ സഹായം

കുഴി വെട്ടാന്‍ അച്ഛന്റെ സഹായം

കൊലപാതകത്തിന് മുമ്പായി പറമ്പില്‍ വലിയ കുഴി വെട്ടിയിരുന്നു. ഇതിന് അഖിലിന്റെ പിതാവ് മണിയനും സഹായിച്ചിരുന്നു. മണിയന്‍ കുഴിവെട്ടുന്നത് കണ്ടതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ അച്ഛന് ഒരു പങ്കും ഇല്ലെന്നാണ് അഖിലും രാഹുലും പറയുന്നത്.

 പോയത് കശ്മീരിലേക്ക്

പോയത് കശ്മീരിലേക്ക്

ലഡാക്കിലായിരുന്നു അഖില്‍ ജോലി ചെയ്തിരുന്നത്. അവധിയ്ക്ക് ശേഷം അഖില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു എന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. എന്നാല്‍ അഖില്‍ നേരെ പോയത് കശ്മീരിലേക്കായിരുന്നു. അഖില്‍ ജോലിയില്‍ തിരികെയെത്തിയിട്ടില്ലെന്ന് സൈനിക അധികൃതരും വ്യക്തമാക്കിയിരുന്നു.

English summary
Rakhi Murder case: Prime Accused Akhil discloses everything to Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X