കൊലയ്ക്ക് മുൻപ് 4 തവണ മാനസയുമായി സംസാരിച്ചു, രാഖിൽ വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു
കണ്ണൂര്‍: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസയുടെ അവഗണന കാരണം രാഗിലിന് പക ഉണ്ടായിരുന്നതായി സുഹൃത്ത് ആദിത്യന് വെളിപ്പെടുക്കി. കൊലപാതകം നടത്തുന്നതിന് തൊട്ട് മുന്പുളള ദിവസങ്ങളില്‍ നാല് തവണ മാനസയുമായി രാഖില്‍ സംസാരിച്ചിരുന്നുവെന്നും ആദിത്യന് പറയുന്നു.
മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് എവിടെ നിന്ന് കിട്ടി എന്നത് അറിയില്ല. രാഖില്‍ പഠിച്ചത് ബെംഗളൂരുവിലാണ്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ ബന്ധങ്ങളുണ്ട്. രാഖിലിന് മാനസിയോട് പക ഉളളത് അറിയാമായിരുന്നത് കൊണ്ട് അവന് കൗണ്‍സിലിംഗ് നല്‍കണം എന്ന് കുടുംബത്തെ അറിയിച്ചിരുന്നതായും ആദിത്യന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
മാനസുമായുളള അടുപ്പം രാഖിലിന്റെ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരും അകന്നതിന് ശേഷം തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നാണ് രാഖില്‍ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മാത്രമല്ല മറ്റൊരു വിവാഹം കഴിക്കാനും തയ്യാറാണ് എന്നും രാഖില്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇത് പ്രകാരം രാഖിലിന്റെ അമ്മ ഓണ്‍ലൈന്‍ വിവാഹ വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
അതിനിടെ ഗള്‍ഫിലേക്ക് പോകാനും രാഖില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഗള്‍ഫ് യാത്ര മുടങ്ങി. കൊച്ചിയിലേക്ക് ഇന്റീരിയര്‍ ജോലി ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് രാഖില്‍ പോയിരുന്നത്. എന്നാല്‍ ഒരു മാസത്തോളം മാനസ താമസിക്കുന്ന ഹോസ്റ്റലിന് സമീപം വാടക വീട്ടില്‍ താമസിച്ച് പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു രാഖില്‍. കഴിഞ്ഞ ദിവസമാണ് രാഖില്‍ മാനസയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications