കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാന്‍ വ്രതാനുഷ്ഠാനം ഭാഗികമായി ആരംഭിച്ചു; വിശ്വാസികള്‍ക്ക് ഇനി ഭക്തിനിര്‍ഭരമായ നാളുകള്‍

Google Oneindia Malayalam News

കോഴിക്കോട്: ഈ വര്‍ഷത്തെ റമദാന്‍ വ്രതം കേരളത്തില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ചൊവ്വാഴ്ച ആരംഭിച്ചു. അതേസമയം, കേരളത്തില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം മുസ്‌ലിംകള്‍ക്ക് നാളെയാണ് വ്രതാനുഷ്ഠാനത്തിന്റെ തുടക്കം. മാസപ്പിറവി കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങളില്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തില്‍ വ്യത്യാസമുണ്ടാകുന്നത്. അതേസമയം മാസപ്പിറവി കാഴ്ചയെ അവലംബിക്കാതെ നോമ്പെടുക്കുന്നവരും വിവിധ പ്രദേശങ്ങളിലുണ്ട്.

കേരളത്തില്‍ ഹിജ്‌റ കമ്മിറ്റി ഒഫ് ഇന്ത്യയാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഒരു സംഘടന. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്ന ഗ്രഹണം അഥവാ അമാവാസി എന്ന പ്രതിഭാസം ചൊവ്വാഴ്ച ഉണ്ടായി. അതിന്റെ തൊട്ടടുത്ത ദിവസം ഒന്നാം തീയതിയാണ് എന്നതാണ് ഹിജ്‌റ കമ്മിറ്റിയുടെ വാദം. മാസപ്പിറവി കണ്ണുകൊണ്ട് കാണണമെന്ന ശാഠ്യം ഇവര്‍ക്കില്ല. നമസ്‌കാരം ഉള്‍പ്പെടെ മറ്റെല്ലാറ്റിനും കലണ്ടറിനെ ആശ്രയിക്കുന്നവര്‍ മാസം മാറാന്‍ മാത്രം ആകാശം നോക്കുന്നത് മതാധ്യാപനങ്ങളോട് യോജിച്ചതല്ല എന്നതാണ് ഹിജ്‌റ കമ്മിറ്റിയുടെ വാദം.

ramadan

ഹിജ്‌റ കമ്മിറ്റിയെ കൂടാതെ ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമയും ചൊവ്വാഴ്ച വ്രതാനുഷ്ഠാനം പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കിന്റെയും കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് ആലുവ ആസ്ഥാനമായ, സൂഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈ സംഘടന വ്രതാനുഷ്ഠാന തീയതികള്‍ കുറിക്കുന്നത്. ചൊവ്വാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ച റമദാന്‍ ഒന്ന് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഖുതുബുസ്സമാന്‍ ഷെയ്ഖ് യൂസുഫ് സുല്‍ത്താന്‍ ഷാ ഖാദിരിയും പ്രസിഡന്റ് അബ്ദുറഹ്മാന്‍ വളപുരവും സെക്രട്ടറി ഇസ്മായില്‍ ഫൈസിയും അറിയിച്ചു.


എന്നാല്‍, കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു. ഖാസി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി, കോഴിക്കോട് മുഖ്യഖാസി കെ.വി ഇമ്പിച്ചഹമ്മദ് ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയാണ് നോമ്പ്. അതേസമയം തുര്‍ക്കി, അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ റമദാന്‍ ബുധനാഴ്ച തന്നെ ആരംഭിച്ചു.

English summary
ramadan fasting started,spiritual days for muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X