കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് മുട്ടന്‍പണി; കിട്ടിയത് തൊണ്ടിമുതലില്‍ പൊതിഞ്ഞ്!! സിനിമാ മേഖലയ്ക്കും തിരിച്ചടി

ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പേരിലാണിത് പ്രചരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ദിലീപ് ജയില്‍ മോചിതനായ ശേഷം അദ്ദേഹം നിരന്തര പ്രാര്‍ഥനയിലും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മുഴുകുകയാണ്. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ചിത്രം രാമലീല റിലീസ് ചെയ്തിരുന്നു. റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാമലീല വഴിയാണ് ദിലീപിനിപ്പോള്‍ പണി കിട്ടിയിരിക്കുന്നത്.

എല്ലാത്തിനും മറപിടിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെയാണ്. രാമലീല ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് വന്‍ നഷ്ടം വരുത്തിവയ്ക്കുന്ന നടപടിയാണിത്. കോടികള്‍ മുടക്കി ചിത്രീകരിച്ച രാമലീല ഇപ്പോള്‍ തന്നെ കോടികള്‍ വാരിയിട്ടുണ്ട്. എന്നാല്‍ അതിനിടെയാണ് ഈ ചോര്‍ച്ച.

രാമലീലയുടെ വ്യാജ പതിപ്പ്

രാമലീലയുടെ വ്യാജ പതിപ്പ്

രാമലീലയുടെ വ്യാജ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പേരിലാണിത് പ്രചരിക്കുന്നത്. മുപ്പതിനായിരത്തിലധികം പേരാണ് ചിത്രം ഇന്റര്‍നെറ്റില്‍ കണ്ടത്.

 തമിഴ് റോക്കേഴ്‌സ്

തമിഴ് റോക്കേഴ്‌സ്

എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ചിത്രം ഇന്റര്‍നെറ്റില്‍ കിട്ടുന്നില്ല. തമിഴ് റോക്കേഴ്‌സ് എന്ന് മാര്‍ക്ക് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്. നേരത്തെ സിനിമ ഇറങ്ങിയ ഉടനെ പ്രധാന രംഗങ്ങള്‍ ചോര്‍ന്നിരുന്നു.

 ദിലീപും രാധികയും

ദിലീപും രാധികയും

ഇപ്പോഴിതാ ചിത്രം പൂര്‍ണമായി ഇന്റര്‍നെറ്റില്‍. മിക്കയാളുകളും സിനിമ ഇന്റര്‍നെറ്റില്‍ കാണുന്നുവെന്നാണ് വിവരങ്ങള്‍. ദിലീപും രാധികയും ഒന്നിക്കുന്ന ക്ലൈമാക്‌സ് രംഗം പോലും ചോര്‍ന്നിരുന്നു. തീയേറ്ററില്‍ നിന്നു റെക്കോര്‍ഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്

ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്

ആരാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. ആളുകള്‍ ഇപ്പോഴും ചിത്രം കാണുന്നതിന് തിയേറ്ററുകളിലേക്ക് ഒഴുകുന്നുണ്ട്. അതിനിടെയാണ് ഈ ചോര്‍ച്ചയുണ്ടായിരിക്കുന്നത്.

ടോറന്റ് വെബ്സൈറ്റ്

ടോറന്റ് വെബ്സൈറ്റ്

ടോറന്റ് വെബ്സൈറ്റിലൂടെയാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ നേരത്തെ പ്രചരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വെബ്സൈറ്റില്‍ കണ്ട രാമലീല പലരും ഡൗണ്‍ലോഡ് ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രമാണ് രാമലീല.

ഏറെ ആശയക്കുഴപ്പം

ഏറെ ആശയക്കുഴപ്പം

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഡബ്ബിങ് ജോലികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആയിരുന്നു ജൂലൈയില്‍ ദിലീപ് അറസ്റ്റിലായത്.

ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം

ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം

പിന്നീട് ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. റിലീസ് തിയ്യതികള്‍ പലതവണ മാറ്റി പ്രഖ്യാപിച്ചു. ഒടുവില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം തിയേറ്ററുകളിലെത്തി.

കരുതിയതില്‍ നിന്ന് വ്യത്യസ്തം

കരുതിയതില്‍ നിന്ന് വ്യത്യസ്തം

ദിലീപിന് ജാമ്യം കിട്ടിയാല്‍ ഉടന്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പക്ഷേ, കരുതിയതില്‍ നിന്ന് വ്യത്യസ്തമായി ദിലീപിന്റെ ജാമ്യാപേക്ഷ ഓരോ തവണയും കോടതികള്‍ തള്ളി.

ഇനിയും വൈകരുത്

ഇനിയും വൈകരുത്

ഇനിയും വൈകരുതെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിലീസ് ചെയ്തത്. നവാഗതനായ അരുണ്‍ ഗോപിയാണ് സിനിമ സംവിധായം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക.

നിറഞ്ഞ കൈയടി

നിറഞ്ഞ കൈയടി

അതേസമയം, ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ കൈയടിയോടെയാണ് ഓടുന്നത്. ഈ വിജയം ആഘോഷിക്കുന്നതിനിടെയാണ് ദിലീപിന് ജാമ്യം ലഭിച്ചതും. ഇതോടെ ദിലീപ് ആരാധകര്‍ക്ക് ഇരട്ടി മധുരമായി.

എല്ലാ സന്തോഷങ്ങളും കെടുത്തി

എല്ലാ സന്തോഷങ്ങളും കെടുത്തി

എന്നാല്‍ എല്ലാ സന്തോഷങ്ങളും കെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ചിത്രം പ്രചരിച്ചാല്‍ സാമ്പത്തികമായി നഷ്ടം സംഭവിക്കും. അതേസമസമയം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വിജയമായത് ദിലീപിന് നേട്ടം

വിജയമായത് ദിലീപിന് നേട്ടം

ചിത്രം വന്‍ വിജയമായത് ദിലീപിന് നേട്ടമാണ്. ഇനിയും അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കമ്മാരസംഭവത്തിന്റെ ചിത്രീകരണം മലപ്പുറത്ത് ആരംഭിച്ചിരുന്നു. ദിലീപിനെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ കടുത്ത ചില ചോദ്യങ്ങളുമായി ദിലീപിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Dileep's Ramaleela covered by Thondimuthalum Driksakshiyum, leaked in Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X