രാമന്‍ നായര്‍ ബിജെപി ഉപാധ്യക്ഷന്‍.... കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ വരുമെന്ന് ശ്രീധരന്‍പിള്ള
കോട്ടയം: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചിരിക്കുന്നത്. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന്‍ അംഗമായിരുന്ന ഡോ പ്രമീളാ ദേവിയെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. രാമന്‍ നായര്‍ മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയായിരുന്നു. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു.

സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാലാണ് നേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ശബരിമല വിഷയത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാമന്‍ നായര്‍ നടപടി നേരിട്ടിരുന്നു. നിലയ്ക്കലില്‍ ബിജെപി നടത്തിയ ഉപവാസ സമരം രാമന്‍ നായരായിരുന്നു ഉദ്ഘാടനം ചെയ്തത്. പ്രമീളാ ദേവി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, മലങ്കര സഭാംഗം സി തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ബിജെപി അംഗത്വമെടുത്തവര്‍.












Click it and Unblock the Notifications