പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയത് നാലു ലക്ഷം വ്യാജ വോട്ടുകൾ, സിപിഎമ്മിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടർമാരുടെ പട്ടിക നൽകിയത് പരിശോധിക്കാൻ തയ്യാറായതിന് തിരഞ്ഞെടുപ്പു കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും അഭിനന്ദിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു.
സംസ്ഥാനത്ത് കളളവോട്ടിന് അവസരം ഒരുക്കുന്നത് സിപിഎം അനുഭാവികൾ ആയ ഉദ്യോഗസ്ഥരാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

നാലു ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടിക
രമേശ് ചെന്നിത്തലയുടെ പ്രതികരണം പൂർണരൂപം: '' സംസ്ഥാനത്ത് നാലു ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷന്റെ
ശ്രദ്ധയിൽപ്പെടുത്തിയത്. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഈ കള്ള വോട്ടിന് അരങ്ങൊരുക്കിയത്. നിഷ്പക്ഷമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തിൽ ആദ്യമാണ്. തെളിവുകൾ സഹിതം നൽകിയ ഇരട്ട വോട്ടുകളുടെയും, വ്യാജ വോട്ടർമാരുടെയും പട്ടിക പരിശോധിക്കാൻ തയ്യാറായ തിരഞ്ഞെടുപ്പു കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണ്.

അച്ചടക്ക നടപടി സ്വീകരിക്കണം
ഒരു നിയോജക മണ്ഡലത്തിൽ ഒരു ബൂത്തിൽ അഞ്ച് പേരെ തെറ്റായി ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വോട്ടർമാരെ ഇത്തരത്തിൽ ചേർത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം. നാലു ലക്ഷം വ്യാജ വോട്ടുകളാണ് പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയത്.

വ്യാജമായി കടന്നുകയറി
കേരളത്തിൽ രണ്ട് മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷമോ രണ്ടു ലക്ഷമോ മാത്രമാണ് എന്നിരിക്കെയാണ് നാലുലക്ഷത്തോളം വോട്ടർമാർ വ്യാജമായി കടന്നുകയറിയത്. സി.പി.എം അതിക്രമത്തെ ഭയന്ന് ആളിരിക്കാൻ തയ്യാറാകാത്ത പല ബൂത്തുകളും കാസർഗോട് കണ്ണൂർ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകൾ നിർബാധം നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂർവ്വം വ്യാജ വോട്ടുകൾ സൃഷ്ടിച്ചത്.

പുതുതായി കണ്ടെത്തിയ ക്രമക്കേട്
വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഞാൻ കത്തു നല്‍കിയിട്ടുണ്ട്. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്.

അടിയന്തര നടപടി വേണം
ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തര നടപടി വേണം''
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications