ചെന്നിത്തല പുതിയ പദവി ഉറച്ചു; ഉമ്മന്‍ചാണ്ടി തെറിച്ചേക്കും, എ ഗ്രൂപ്പിന് വീണ്ടും അതൃപ്തി
ദില്ലി: കെപിസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കെ സുധാകരന്‍ ആദ്യമായി ദില്ലിയില്‍ എത്തി. കെപിസിസി, ഡിസിസി പുനഃസംഘടന അടക്കമുള്ള വിഷയങ്ങള്‍ എഐസിസിയുമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കെ സുധാകരന്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ കാര്യസമിതിയില്‍ ഇത് സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ക്ക് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ അനുമതി തേടും. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് വലിയ രീതിയില്‍ പരിക്കേല്‍ക്കുന്നതാണ് പല നിര്‍ദേശങ്ങളും എന്നതിനാല്‍ ഒറ്റയടിക്ക് എല്ലാം അംഗീകരിക്കാന്‍ എഐസിസി തയ്യാറാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

കേരളത്തിലെ പാര്‍ട്ടിയുടെ തിരിച്ച് വരവിന് സമൂലമായ ഉടച്ച് വാര്‍ക്കല്‍ ആവശ്യമാണെന്ന ഉറച്ച് നിലപാടിലാണ് കെ സുധാകരന്‍. ജംബോ കമ്മറ്റികള്‍ ഒഴിവാക്കല്‍, കെസിപിസി-ഡിസിസി ഭാരവാഹികള്‍ക്ക് പ്രായപരിധി, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരല്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളാണ് കെ സുധാകരന്‍റെ കൈവശമുള്ളത്.

രണ്ട് ദിവസം ദില്ലിയില്‍ തങ്ങുന്ന കെ സുധാകരന്‍ രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കെപിസിസിക്ക് മുന്‍പ് ഡിസികള്‍ പുനഃസംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. എല്ലാ ഡിസിസികളിലും മാറ്റം ഉണ്ടാവുമെന്ന് ഉറപ്പായതിനാല്‍ നിലവില്‍ ഡിസിസികളുടെ പ്രവര്‍ത്തനം നിര്‍ജീവമായി കിടക്കുകയാണ്.

ജില്ലാ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഡിസിസികള്‍ കാര്യക്ഷമമാവണം. അതുകൊണ്ട് കൂടിയാണ് ഡിസിസി പുനഃസംഘടനയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നത്. നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത് ഉള്‍പ്പടെ 14 ഡിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റം ഉണ്ടാവും. എന്നാല്‍ ഒരിടത്തും ജന പ്രതിനിധികളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ല.

ഇതോടൊപ്പം തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകളും നടക്കും. എംഎം ഹസനെ മാറ്റി കെ മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ സാമുദായിക പരിഗണനകള്‍ കൂടി മുന്‍നിര്‍ത്തി എംഎം ഹസ്സന്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരട്ടേയെന്നാണ് എഐ ഗ്രൂപ്പുകളുടെ നിര്‍ദേശം.

രാഷ്ട്രീയകാര്യ സമിതി ഉള്‍പ്പടെ 51 ഭാരവാഹികള്‍ മതിയെന്നാണ് കെപിസിസിയില്‍ ഉണ്ടായ പുതിയ ധാരണ. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പായി എഐസിസിയില്‍ അഴിച്ചു പണിയുണ്ടാവും. ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ നികത്തും. സംസ്ഥാന നേതാക്കളെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടേയുള്ള നടപടികള്‍ ഈ ഘട്ടത്തിലുണ്ടാവും.

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും. രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പുനഃരാലോചനകള്‍ നടക്കുന്നത്. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ അത് എ ഗ്രൂപ്പിന് ഏല്‍ക്കുന്ന മറ്റൊരു തിരിച്ചടിയാവും.

പദവി ഒഴിയുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെങ്കിലും രമേശ് ചെന്നിത്തല കൂടി കേരളത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ സാധിക്കില്ല. നിലവില്‍ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നീ രണ്ട് ജനറല്‍ സെക്രട്ടറിമാരാണ് കേരളത്തില്‍ നിന്നുള്ളത്. ഇതിന് പുറമെ ഒരാളെക്കൂടി കേരളത്തിന് നല്‍കുന്നതില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ വലിയ എതിര്‍പ്പുണ്ട്.

ചെന്നിത്തലക്ക് സംസ്ഥാനത്ത് മറ്റ് പദവികളില്ലാത്തതിനാല്‍ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതല നല്‍കിയേക്കും. ഗുജറാത്ത്, പഞ്ചാബ് എന്നിവയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്‍റെ ചുമതല ചെന്നിത്തലയ്ക്ക് കിട്ടാനാണ് സാധ്യത. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ പഞ്ചാബിന്‍റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തിനെ മാറ്റും. രാജീവ് സത്വയുടെ മരണത്തോടെ ഗുജറാത്തിലും ഒഴിവുണ്ട്.
Recommended Video

ഓഗസ്റ്റില്‍ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് ജനറല്‍സെക്രട്ടറി പദവിയില്‍ അഴിച്ചു പണിയുണ്ടാകും. അതേസമയം തന്നെ അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്സഭ കക്ഷി നേതൃസ്ഥാനത്ത് ആരെന്നതിലും ചര്‍ച്ചകളും നടക്കുകയാണ്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications