'തള്ള് അല്‍പം കൂടിപ്പോയി': മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തള്ള് അല്‍പ്പം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ തള്ള് വേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വിഎസ് അച്ഛ്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളി ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌നില്‍ പിണറായി ബിജെപിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷം കടന്നാക്രമിച്ചത്.നിയമസഭയില്‍ പിടി തോമസ് ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ വികാരപരമായ പ്രതികരണമായിരുന്നു പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ നടത്തിയത്. താനൊരു പ്രത്യേക ജനുസാണെന്ന് മറുപടിയില്‍ പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.
വ്യക്തിപരമായി ആരോപണങ്ങളുന്നയിച്ച പിടി സോമസിനെതിരെ കടുത്ത മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സ്വപ്‌ന സുരേഷ് വിവാഹത്തലേന്ന് തന്റെ വീട്ടിലെത്തിയിരുന്നില്ലെന്നും ബന്ധുക്കളില്‍ ആരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ജയില്‍ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കെണ്ടെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ല് ഒടിക്കാന്‍ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെല്ല് നിവര്‍ത്തി തന്നെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൈകളും വാക്കുകളും ശുദ്ധമാണ്, തന്നെ കേസില്‍ കുടുക്കാന്‍ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ലെന്നും കോടതി അത് വലിച്ചെറിയുകയായിരുന്നുവെന്നും ലാവ്‌ലിന്‍ കേസിനെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പ്രതികണത്തെ പരിഹസിച്ചായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?