പിണറായി ചെയ്തത് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തത്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചതിന് പിന്നാലെ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റിപ്പോര്‍ട്ട് നിയമസഭയില്‍ വയക്കുന്നതിനു മുമ്പേ സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ഒക്ടോബര്‍ 17 ന് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഒരു മുഖ്യമന്ത്രിയും ഇതുവരെ ചെയ്യാത്ത കാര്യമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്നും ചെന്നിത്തല നിയമസഭയിൽ ചേദിച്ചു.

പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തിയത് ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത, പക്ഷേ

റിപ്പോര്‍ട്ടിലെ ഒരു ഖണ്ഡിക നീക്കം ചെയ്യണമെന്ന് സഭയില്‍ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടതിന്‌ പിന്നാലെ ആയിരുന്നു ചെന്നിത്തല ചോദ്യമുയര്‍ത്തിയത്. അവധാനതയില്ലാത്ത റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപകത്ഷ നേതാവ് ആരോപിച്ചു. അമ്പത് വർഷത്തെ നിയമസഭ പാരമ്പര്യമുണ്ട് ഉമ്മൻചാണ്ടിക്ക്. ഇതുപോലൊരു നേതാവിനെതിരെ ലൈംഗീകാരോപണത്തിൽ കേസെടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഒരു കാര്യവും പത്രസമ്മേളനത്തിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട

ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട

സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. അമ്പതു വര്‍ഷത്തെ നിയമസഭാ പാരമ്പര്യമുള്ള ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെ ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പീഡനം നടന്നത് ബിജെപി ഹർത്താൽ ദിവസം

പീഡനം നടന്നത് ബിജെപി ഹർത്താൽ ദിവസം

ആതേസമയം ഉമ്മൻചാണ്ടിക്ക് പിന്നാലെ കെസി വേണുഗോപാലും ഗുരുതര ലൈംഗീകാരോപണമാണ് നേരിടുന്നത്. അഞ്ച് ദിവസം എഴുന്നേൽക്കാൻ പറ്റാത്ത വിധം കെസി വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് സോളാർ കമ്മീഷന് മുമ്പാകെ സരിത എസ് നായർ‌ മൊഴി കൊടുത്തിരിക്കുന്നത്. ഒരു ബിജെപി ഹർത്താൽ ദിവസം നാസറുള്ള വിളിച്ച് റോസ് ഹൗസിൽ വരാൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് സരിതയുടെ മൊഴി.

എല്ലാം ബലപ്രയോഗത്തിലൂടെ...

എല്ലാം ബലപ്രയോഗത്തിലൂടെ...

ഇക്കോ ടൂറിസം പേപ്പർ തയ്യാറാക്കാനെന്ന് പറഞ്ഞാണ് കെസി വേണുഗോപാൽ റോസ് ഹൗസിലേക്ക് സരിതയെ വിളിപ്പിച്ചത്. സരിത എത്തിയ സമയം കെസി വേണുഗോപാൽ മദ്യപിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ കെസി വേണുഗോപാൽ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസം എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ ശാരീരികമായി അവശതയിലാക്കി എന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫോൺവിളിയും സന്ദേശവും

ഫോൺവിളിയും സന്ദേശവും

ഇതിന് ശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുണ്ടായി. ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. സരിതയുടെയും ഗണേഷ്‌കുമാറിന്റെയും കഥ ബിജു വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്നാണ് കെസി സരിതയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ബിജു ദില്ലിയിലുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീണ്ടും ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രധനകാര്യ സഹമന്ത്രിയും പീഡിപ്പിച്ചു

കേന്ദ്രധനകാര്യ സഹമന്ത്രിയും പീഡിപ്പിച്ചു

കെസി വേണുഗോപാലിനെ കൂടാതെ കേന്ദ്രധനകാര്യ സഹമന്ത്രിയായിരുന്ന പളനിമാണിക്കം ആണ് സരിതയെ ലൈംഗികമായി ചൂഷണം ചെയ്ത മറ്റൊരാള്‍. ട്രിഡന്റ് ഹോട്ടലില്‍ വച്ചാണ് ഇയാള്‍ ലൈംഗിക പീഡനം നടത്തിയത്. കല്ലൂര്‍ ഫ്‌ളാറ്റില്‍ വച്ച് ഐജി കെ പത്മകുമാര്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വിളികളും ടെലഫോണ്‍ സെക്‌സും ഇയാള്‍ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
Ramesh Chennithala on solar commision report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്