കൊവിഡ് കാര്യത്തിലും കണക്ക് കൊണ്ട് കസറത്ത്; മുഖ്യമന്ത്രി പരിഹാസ്യനാവുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കണക്കുകൾ കൊണ്ട് കസർത്ത് നടത്തി കേരളമുഖ്യമന്ത്രി വീണ്ടും പരിഹാസ്യനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇപ്പോള്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുള്ളത് കേരളത്തിലാണ്. ദേശീയതലത്തില്‍ പതിനായിരത്തിനടുപ്പിച്ചാണ് ഇപ്പോള്‍ രോഗബാധ ഉണ്ടാവുന്നത്. അതില്‍ ഏഴായിരത്തോളം കേരളത്തിലാണ്.അതും കേരളത്തിന്റെ മികവ് എന്നാണ് പിണറായി വിജയൻ പറയുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാവുന്നത് മിടുക്കാണ് എന്നാണ് പിണറായിയുടെ വാദം. ഏറ്റവും കുറവ് രോഗബാധ നേരത്തേ കേരളത്തിലായിരുന്നു , അതാണ് മിടുക്ക് എന്നായിരുന്നു നേരത്തേ പിണറായി പറഞ്ഞുകൊണ്ടിരുന്നത്. രോഗബാധ കുറയുമ്പോഴും കൂടുമ്പോഴും അത് മിടുക്കാവുന്ന എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദമാണ് സിപിഎം പുലർത്തുന്നത്.

എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ക്ക് ഒരു പക്ഷേ ഇതിന്റെ പൊരുള്‍ മനസ്സിലാകുമായിരിക്കും. അദ്ദേഹം അത് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
വ്യാജ കീർത്തി നേടുന്നതിന് വേണ്ടി കേരളത്തില്‍ ടെസ്റ്റുകള്‍ കുറച്ചതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിശബ്ദമായി രോഗം സമൂഹത്തില്‍ പടരുന്നത് അറിയാന്‍ കഴിയാതെ പോയി. ആ സമയം അവാർഡ് വാങ്ങാനും പി ആർ സ്റ്റണ്ടിനുമായിരുന്നു മുഖ്യമന്ത്രിക്കും മറ്റും താല്പര്യം. ആ വീഴ്ച മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ആര്‍ക്കും മനസ്സിലാകാത്ത വാദങ്ങള്‍ ഇപ്പോൾ ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
'വീണുടയുന്ന നവോത്ഥാന വിഗ്രഹം';സുനിൽ പി ഇളയിടം പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമിയെന്ന് സുരേന്ദ്രൻ
വിവാദ വിധി; മുംബൈ ഹൈക്കോടതി ജഡ്ജിക്ക് 150 കോണ്ടം അയച്ച് കൊടുത്ത് യുവതിയുടെ പ്രതിഷേധം
വിഎസ് സുനിൽ കുമാർ ഇല്ലേങ്കിൽ ആര്? തൃശ്ശൂരിൽ പരിഹാരം കണ്ടെത്തി സിപിഎം, മുൻ എംഎൽഎ ഇറങ്ങും?