കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടി; ശ്രീനിവാസന് പിന്തുണയുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെ ചോദ്യം ചെയ്ത് ദില്ലി പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.അനധികൃതമായി മരുന്ന് സൂക്ഷിച്ച ബിജെപി എംപിമാർക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തിരിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

chennithala and sreenivas

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്.
കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിന്റെ എല്ലാ സേവനപ്രവർത്തനങ്ങളും സുതാര്യമാണ്.
പ്രാണവായു കിട്ടാതെ പിടയുന്ന രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകി കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍നിരയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നു എഴുതിയിരുന്നു.

ജനത്തിന് ശ്വാസം മുട്ടുമ്പോൾ മണിമാളിക പണിയുന്നവർ, അവർക്ക് വെറുപ്പ് മാത്രമേ അറിയൂ;പ്രതാപൻജനത്തിന് ശ്വാസം മുട്ടുമ്പോൾ മണിമാളിക പണിയുന്നവർ, അവർക്ക് വെറുപ്പ് മാത്രമേ അറിയൂ;പ്രതാപൻ

സ്വന്തം നാടിന് ആവശ്യമായ വാക്സിൻ നൽകാതെ വിദേശരാജ്യങ്ങൾക്കായി കയറ്റുമതി ചെയ്ത മോദി സർക്കാരിന്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു.
ആന്റിവൈറൽ മരുന്നായ Remdesivir അനധികൃതമായി സൂക്ഷിച്ചതിനു രണ്ട് ബിജെപി എംപിമാർക്കെതിരെ എഫ്.ഐ.ആർ ഇടണമെന്ന് രണ്ട് ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. പതിനായിരം വയൽ remdesivir സൂക്ഷിച്ച മഹാരാഷ്ട്ര എംപി സുജയ് വിഖേ പട്ടേൽ, ഡൽഹി എംപി ഗൗതം ഗംഭീർ എന്നിവർക്കെതിരെയാണ് മഹാരാഷ്ട്ര,ഡൽഹി ഹൈക്കോടതികൾ ഉത്തരവിട്ടത്.

യൂത്ത് കോൺഗ്രസിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ലോകം നൽകുന്ന അംഗീകാരമാണ് കേന്ദ്രസർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഇത്തരം തടസ്സങ്ങളെ വകവെക്കാതെ സേവനവഴിയിൽ ജനങ്ങൾക്ക് ആശ്വാസം നൽകി മുന്നോട്ട് പോകുന്ന ബി.വി ശ്രീനിവാസിനു ഐക്യദാർഢ്യമെന്നും ഫേസ്ബുക്കിൽ പങ്കുവെച് കുറിപ്പിൽ ചെന്നിത്തല പറഞ്ഞു.

ശ്രീനിവാസിനെ ചോദ്യം ചെയ്താല്‍ പോര, തൂക്കി കൊല്ലണം; രൂക്ഷ പരിഹാസവുമായി കുറിപ്പ്ശ്രീനിവാസിനെ ചോദ്യം ചെയ്താല്‍ പോര, തൂക്കി കൊല്ലണം; രൂക്ഷ പരിഹാസവുമായി കുറിപ്പ്

ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം; എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുന്നു: പിസി വിഷ്ണുനാഥ്ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം; എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുന്നു: പിസി വിഷ്ണുനാഥ്

English summary
Ramesh Chennithala Supports BV Srinivas and Criticize the action of Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X