കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരൂര്‍ എന്റെ നല്ല സുഹൃത്ത്, പിന്തുണ ഖാര്‍ഗെയ്ക്ക്'; അനുഭവ സമ്പത്തുള്ള നേതാവെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ മല്ലികാര്‍ജുന ഖാര്‍ഗെയ്്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സീനിയര്‍മാരായിട്ടുള്ള നേതാക്കളില്‍ ഒരാളാണ് മല്ലികാര്‍ജുന ഖാര്‍ഗെ. അനുഭവസമ്പത്തുകൊണ്ടും നേതൃപാടവംകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ മുതല്‍ക്കൂട്ടാകുന്ന സംഭാവനകള്‍ ചെയ്യുവാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

1

മല്ലികാര്‍ജുന ഖാര്‍ഗെയുടെ നോമിനേഷന്‍ സീനിയര്‍ നേതാക്കന്മാരായിട്ടുള്ള എല്ലാവരും കൂടിച്ചേര്‍ന്ന് ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണു മനസ്സിലാക്കുന്നത്. എ. കെ. ആന്റണിയെപ്പോലെയുള്ള സീനിയര്‍ നേതാക്കന്മാര്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിടുകയുണ്ടായി.

2

ശശി തരൂരിന് പിന്തുണയില്ല; ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിഡി സതീശന്‍ശശി തരൂരിന് പിന്തുണയില്ല; ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിഡി സതീശന്‍

ഇന്ന് രാജ്യത്തിന് ആവശ്യം പരിണതപ്രജ്ഞനായ ഒരു കോണ്‍ഗ്രസ് നേതാവിനെയാണ്. കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് പറയാനുള്ളത് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കണം. ഇത്രയും കാലം ആക്ഷേപം പറഞ്ഞിരുന്നത് ഗാന്ധികുടുംബമാണ് എല്ലാം നയിക്കുന്നത് എന്നാണ്.

3

അതില്‍നിന്ന് വ്യത്യസ്തമായി ഗാന്ധികുടുംബം ഇതില്‍നിന്നും മാറി നിന്നുകൊണ്ട് കോണ്‍ഗ്രസിന് പുതിയ ഒരു പ്രസിഡന്റ് ഉണ്ടാകുന്നു എന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തും ശക്തിയും പകരും. .ഇത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ആര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാം. കെപിസിസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആണ് പറയേണ്ടത്.

4

ഞാനെന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ദളിത് നേതാവായ ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അനിവാര്യമാണ്. രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഒരു ഘട്ടത്തിലും ഈ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇലക്ഷനുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയെയോ സോണിയ ഗാന്ധിയെയോ അനാവശ്യമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല.

5

ശശി തരൂര്‍ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മത്സരിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. കോണ്‍ഗ്രസ് ഒരു ജനാധിപത്യപ്പാര്‍ട്ടിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റ് ആകുന്നതാണ് അഭികാമ്യം.ശശി തരൂരിന്റെ കഴിവുകള്‍ എല്ലാതരത്തിലും പാര്‍ട്ടി ഉപയോഗിക്കുന്നുണ്ട്.

6

ഞാന്‍ കെപിസിസി പ്രസിഡണ്ട് ആയിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ആദ്യമായി മത്സരിക്കുവാന്‍ പാര്‍ട്ടി സീറ്റ് കൊടുക്കുന്നത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ അംഗീകരിച്ചിട്ടുള്ളതാണ്. നാളെയും അത് അങ്ങനെയായിരിക്കും. വോട്ടര്‍മാര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. സോണിയ ഗാന്ധി തെരഞ്ഞെടുപ്പില്‍ ഇന്നയാള്‍ മത്സരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല.

വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്

English summary
Ramesh Chennithala supports Mallikarjuna Kharge in Congress presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X