കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ആര് മത്സരിക്കണമെന്ന് ചെന്നിത്തല 'തീരുമാനിക്കും': യുവാക്കള്‍ക്ക് മുന്‍ഗണന, പട്ടിക 25 ന്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. സെപ്റ്റംബർ 15 ന് പട്ടിക സമർപ്പിക്കാനാണ് എ ഐ സി സി നിർദ്ദേശിച്ചതെങ്കിലും ഈ മാസം 23 ഓടെയായിരിക്കും പട്ടിക്ക പൂർത്തിയാക്കി ഹൈക്കമാന്‍ഡിന് സമർപ്പിക്കുക.

സ്ഥാനാർത്ഥികളുടെ ബാഹുല്യവും ഗ്രൂപ്പ് നീക്കങ്ങളും ഒരുവശത്തും മറുവശത്ത് നേതാക്കളുടെ കൊഴിഞ്ഞ് പോക്കും തുടരുന്നതിനാലാണ് പട്ടിക വൈകുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തുകയും ചെയ്തിരുന്നു.

രണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നുരണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നു

ഡി സി സി തലത്തില്‍ രൂപീകരിക്കുന്ന പട്ടിക 15 നുള്ളില്‍ ജി പി സി സിക്ക്

ഡി സി സി തലത്തില്‍ രൂപീകരിക്കുന്ന പട്ടിക 15 നുള്ളില്‍ ജി പി സി സിക്ക് കൈമാറും. മൂന്ന് ദിവസത്തിനുള്ള ജി പി സി സി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. 21-23 തീയതികളില്‍ അന്തിമപട്ടിക എ ഐ സി സി ക്ക് നല്‍കാനാണ് സ്‌ക്രീനിങ് സമിതി ഉദ്ദേശിക്കുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, മധ്യഗുജറാത്ത്, ഉത്തര ഗുജറാത്ത് എന്നീ മേഖലകളില്‍ പ്രത്യേക സിറ്റിങ് നടത്തും.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

മുൻ ഡൽഹി എം എൽ എ ജയ് കിഷൻ എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍.

സ്ഥാനാര്‍ഥികളെ സംബന്ധിച്ച പൊതുവായ മാനദണ്ഡങ്ങള്‍ക്ക് സമിതി രൂപംനല്‍കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അഹമ്മദാബാദ് സന്ദർശനത്തിന് ശേഷം നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്ക്രീനിംഗ് കമ്മിറ്റിയുടെയും 39 അംഗ ജിപിസിസിയുടെയും സംയുക്ത യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. , സംസ്ഥാന തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) കഴിഞ്ഞ മാസമാണ് ചെന്നിത്തലയുടെയും രണ്ടംഗങ്ങളുടെയും നേതൃത്വത്തിൽ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവാജിറാവു മോഗെ, മുൻ ഡൽഹി എം എൽ എ ജയ് കിഷൻ എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍.

ഗുജറാത്ത് കോൺഗ്രസ് ചുമതലയുള്ള രഘു ശർമ, സംസ്ഥാന

ഗുജറാത്ത് കോൺഗ്രസ് ചുമതലയുള്ള രഘു ശർമ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്‌വ എന്നിവരും കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. മൂന്ന് മണിക്കൂറിലധികം നീണ്ട തിങ്കളാഴ്ചത്തെ യോഗത്തിൽ തിരഞ്ഞെടുപ്പ് സാഹചര്യം വിശദമായി ചർച്ച ചെയ്തു. കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ സ്ത്രീകൾക്കും യുവാക്കൾക്കും മുന്‍ഗണന

തിരഞ്ഞെടുപ്പില്‍ സ്ത്രീകൾക്കും യുവാക്കൾക്കും മുന്‍ഗണന നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. "തിങ്കളാഴ്‌ച നടന്ന ഒരു സംയുക്ത യോഗത്തിൽ, യുവാക്കൾക്കും പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യമാകുന്നിടത്തെല്ലാം മുൻഗണന നൽകണമെന്നത് എല്ലാവരുടെയും പൊതുവായ നിർദ്ദേശമായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പൊതുവായ നിലപാട് വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും, "ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) വക്താവ് മണിസ് പറഞ്ഞു.

ശക്തമായ പ്രവർത്തനം നടത്തിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച

ശക്തമായ പ്രവർത്തനം നടത്തിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ജി പി സി സി നേതൃത്വം വിലയിരുത്തുന്നു. കുറേ നേതാക്കള്‍ കൂറുമാറിയാല്‍ അത് ബി ജെ പിക്ക് തന്നെ തിരിച്ചടിയാവും. നഗരങ്ങളിലെ ബി ജെ പി വോട്ടുകളില്‍ ആപ്പ് ചോർച്ചയുണ്ടാക്കുമ്പോള്‍ ഗ്രാമങ്ങളിലെ തങ്ങളുടെ വോട്ടുകള്‍ ഭദ്രമാണെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

 സീസണ്‍ 3 ലൈവ് ആയിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ, സൂപ്പർ സ്റ്റാറുകളും മാറും; റിതു മന്ത്ര സീസണ്‍ 3 ലൈവ് ആയിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ, സൂപ്പർ സ്റ്റാറുകളും മാറും; റിതു മന്ത്ര

English summary
ramesh Chennithala to 'decide' who to contest in Gujarat: Preference for youth and newcomers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X