Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി വേണം; ആർ. ബിന്ദു പുറത്ത് പോണം; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്

നടപടി വേണം; ആർ. ബിന്ദു പുറത്ത് പോണം; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ കത്ത്.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിക്കണം എന്നാണ് ചെന്നിത്തലയുടെ കത്തിൽ വ്യക്തമാക്കുന്നത്.

1

അതേസമയം, സർവകലാശാലകളുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരം ആയ ആരോപണങ്ങളാണ് തെളിവുകൾ സഹിതം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചാൻസലർ കൂടിയായ ഗവർണർ തന്നെ സർവകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ വ്യക്തമാക്കി, ഇതേ രീതിയിൽ തനിക്ക് മുന്നോട്ട് പോകാനാകില്ല എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തു.

2

കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്‍റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാൻസലർക്ക് സർവ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനർ നിയമനം നൽകാനും ഗവർണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദ്ദം ചെലുത്തി. ഇത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും ആണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ, ചരിത്രത്തിൽ ഇത് ആദ്യമായി ആണ് കേരളത്തിന്‍റെ ഒരു ഗവർണർ, സർവ്വകലാശാലകളുടെ വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്.

Recommended Video

cmsvideo
    കണ്ണൂർ; ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല: മുഖ്യമന്ത്രിക്ക് കത്തയച്ചു
    3

    വിഷയത്തിൽ ഗവർണർ വ്യക്തമാക്കുന്ന കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം കണ്ണൂർ സർവ്വകലാശാലയിലെ വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട വിഷയമാണ്.

    സംഭവുമായി ബന്ധപ്പെട്ട് ഗവർണ്ണർ നൽകിയ കത്തിലെ വാചകം ഇങ്ങനെ വ്യക്ത്മാക്കുന്നു - ''I fully realized that what I was being asked to do was not consistent with rules and was contrary to law but I had no intention to start any dispute with the State government. In order to avoid the controversy, I signed the order but I have been feeling extremely uncomfortable after that."

    അതേസമയം, കത്തിൽ വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് ഗവർണർ വ്യക്തമാക്കി. എന്നാൽ, ആരാണ് സമ്മർദ്ദം ചെലുത്തിയത് എന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നില്ല. പക്ഷെ, കഴിഞ്ഞ ദിവസം മാധ്യമങ്ങൾ കുറച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇത്തരത്തിൽ ഗവർണറിൽ സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

    5

    കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 - ന് സേർച്ച് - കം - സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. നവംബർ 1 - ന് അതിൻ പ്രകാരം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. തുടർന്ന് ഉത്തരവ് ഇറക്കി. അതനുസരിച്ച് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ നവംബർ 22 - നാണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് കത്ത് നൽകുന്നത്.

    ഈ കത്ത് പ്രകാരം വകുപ്പ് മന്ത്രി ഗവർണ്ണറോട് ആവശ്യപ്പെടുന്നത് , 27.10.2021 ൽ ഇറക്കിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് വൈസ് ചാൻസലറായി പുനർ നിയമനം നൽകണം എന്നും. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേ ദിവസം തന്നെ സേർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുകയും ചെയ്തു.

    തുടർന്ന് തൊട്ടടുത്ത ദിവസമായ 23.11.2021 ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ് ചാൻസലറായി പുനർ നിയമനം നൽകി ഉത്തരവ് വന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+