പീഡന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി പിടിയിൽ
പാലക്കാട്: പീഡന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ . കോങ്ങാട് കുണ്ടുവംപാടം നീലഗിരി നിലയം മധുസൂദനൻ (40) ആണ് അറസ്റ്റിലായത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
2015 ലാണ് കേസിനാസ്പദമായ സംഭംവ. തടുക്കശ്ശേരിയിലെ റബർ തോട്ടത്തിൽ വച്ച് ഇയാൾ പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവിനെയും ബന്ധുക്കളെയും കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 2020 സെപ്റ്റംബർ 20 വരെ കണ്ടുമ്പാടത്തുള്ള റബർ തോട്ടത്തിലും തോട്ടത്തിലെ ഷെഡിലും വച്ചു പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നുണ്ട്.

യുവതിയുടെ കൈയ്യിൽ നിന്നും നാലര പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ഇയാൾ അപഹരിച്ചതായും പരാതിയുൽ പറയുന്നു. പരാതിയിൽ കോങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോയി. പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു ഇയാൾ വിവിധ ഇടങ്ങളിൽ കഴിഞ്ഞത്.
ഇന്നലെയോടെ പ്രതി കിഴക്കഞ്ചേരിയിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ഡിവൈഎസ്പി വി എ കൃഷ്ണദാസ്, എസ് ഐമാരായ കെ മണികണ്ഠൻ, റോയി ജോർജ്, പോലീസ് ഉദ്യോഗസ്ഥരായ കെ ഷാഫി, പി സാജിത്, കെ ബിജു, പി ദാമോദരൻ, കെ ഷെഫീഖ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications