'ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി കൊള്ളാൻ പോകുന്നത് വെടിയായിരിക്കും', വേടന് വമ്പൻ പിന്തുണ
റാപ്പർ വേടന്റെ കഞ്ചാവ് കേസിലെ അറസ്റ്റും പിന്നാലെയുണ്ടായ പുലിപ്പല്ല് വിവാദവും വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. കഞ്ചാവ് കേസിൽ എതിർക്കുന്നവർ പോലും പുലിപ്പല്ല് കേസിൽ വേടനോട് കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് സമ്മതിക്കുന്നു. കേസിൽ വേടന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രമുഖരും അല്ലാത്തവരുമായ വലിയൊരു വിഭാഗം വേടനെ പിന്തുണച്ച് രംഗത്തുണ്ട്. വേടൻ വലിയ തിരിച്ചുവരവ് നടത്തുമെന്ന് നടൻ അപ്പാനി ശരത് ഫേസ്ബുക്കിൽ കുറിച്ചു. പ്രേം കുമാർ, നാദിർഷ, സജിത മഠത്തിൽ, ജോൺ ബ്രിട്ടാസ്, ഗീവർഗീസ് കൂറിലോസ് അടക്കം നിരവധി പേരാണ് വേടന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
അപ്പാനി ശരത്തിന്റെ കുറിപ്പ് വായിക്കാം: എന്നാൽ ഇനി ഒരു കഥ പറയാം.. ഉത്തരകാണ്ഠത്തിൽ നിന്നൊരു കഥ.. മര്യാദാ പുരുഷോത്തമൻ ഭഗവാൻ ശ്രീരാമൻ ലങ്കാ വിജയത്തിന് ശേഷം രാജ്യം ഭരിച്ചിരുന്ന കാലം.. പരാതികളോ പരിഭവങ്ങളോ അഴിമതികളോ അന്യരാജ്യ ഭീഷണികളോ ഇല്ലാതിരുന്ന സർവ്വരും സമാധാനത്തിൽ ജീവിച്ചിരുന്ന കാലം.. അങ്ങനെ ഇരിക്കെ ഒരു പൂണുലിട്ട ബ്രഹ്മണൻ പരാതിയുമായി ശ്രീരാമചന്ദ്രന്റെ അടുത്തെത്തി... തന്റെ മകൻ അകാലത്തിൽ മരിച്ചുവെന്നും അതിന് കാരണം ശംഭൂകൻ എന്നൊരു ശൂദ്രൻ വേദം പഠിക്കുന്നത് കൊണ്ടാണെന്നും പരാതിപ്പെട്ടു.

ആ ശുഭനായ ശംഭൂകൻ ഇപ്പോൾ തങ്ങൾക്ക് മാത്രം തീറാധാരം എഴുതിയ തപസ്സ് ചെയ്യുന്നു എന്നും ശൂദ്രൻ തപം ചെയ്താൽ ശുദ്ധ സംഗീതം മരിക്കും എന്നും ക്ഷമിക്കുക..... സാമൂഹിക ഘടന നശിക്കും എന്നും വാവിട്ടു.. പ്രജക്ഷേമ തത്പരനായ ഭഗവാൻ ആ നിമിഷം തന്നെ പുഷ്പകവിമാനത്തിലേറി കാടാകെ അരിച്ച് ശംഭൂകനെ കണ്ടു പിടിച്ചു.. തലകീഴായി കഠിനതപം ചെയ്തിരുന്ന ശൂദ്രനായ വേടന്റെ..... ക്ഷമിക്കണം ശൂദ്രനായ ശംഭൂകന്റെ തലയറുത്തിട്ട് നാച്ചുറൽ ഓഡർ നടപ്പിലാക്കി... ശുദ്ധമായ തപസ്സു ചെയ്ത് പൈനായിരം രൂപയും നാഷണൽ അവാർഡും വാങ്ങിയവർ ശംഭൂകന്റെ കഥകേട്ട് "who is sambhukan" എന്ന് എലൈറ്റ് മലയാളത്തിൽ സംശയം ചോദിച്ചു.. ഇരട്ടപൽ ധാരി... സോറി..
ഇരട്ടതപസ്സ് ചെയ്ത പ്രജാക്ഷേമ മന്ത്രി "നോ കമന്റ്സ് " പോലും പറയാതെ തന്റെ ഉള്ള പല്ലുകളും കൊണ്ട് ഉണ്ട വിട്ടു.. ഇത് കണ്ട ശുദ്ധസംഗീതപ്രേമികളും കിണ്ടി വാദികളും "അവനെ കണ്ടപ്പോഴേ തോന്നീ..., കണ്ടാലേ ഒരു കാടൻ " എന്നൊക്കെ താളത്തിൽ പറഞ്ഞ് ശുദ്ധസംഗീതത്തിനും നാച്ചുറൽ ഓർഡറിനും സാമൂഹികവ്യവസ്ഥക്കും വരമ്പിട്ടു. വരമ്പും അതിർത്തിയും നിറവും വിഷയമേ അല്ലാത്ത ഞാനടക്കമുള്ളവർ തല വെട്ടി തളം കെട്ടിയ ചോര നോക്കിയിരുന്നു.... ആ ചോരയിൽ നിന്നാണിനി വേടന്റെ പാട്ട് ആരംഭിക്കാൻ പോകുന്നത്.... ശംഭൂകന്റെ പുതിയ തപസ് ആരംഭിക്കാൻ പോകുന്നത്...
റെഡി ആയിരുന്നോ.... ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി കൊള്ളാൻ പോകുന്നത് വെടിയായിരിക്കും വേടന്റെ, ശൂദ്രന്റെ ശംഭൂകന്റെ നല്ല പീരങ്കി വെടി... കഴിഞ്ഞിട്ട് വാ മോനെ... ഇത് കഴിഞ്ഞിട്ടുള്ള നിന്റെ എഴുത്തിനു രോമാഞ്ചത്തോടെ കാത്തിരിക്കുന്നു......''
സജിത മഠത്തിലിന്റെ പ്രതികരണം വായിക്കാം: വേടനെ എനിക്ക് പാട്ടിലൂടെ മാത്രമെ അറിയൂ. പക്ഷെ അലനെ പോലീസ് പിടിച്ചു കൊണ്ടുപോയ ആ ദിവസത്തെ പോലെ ഞാൻ സങ്കടം കൊണ്ട് ശ്വാസം മുട്ടി, തകർന്നിരുന്നു. ഒന്നും ചെയ്യാനില്ല എന്നെനിക്കറിയാം. വേടൻ്റെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്ത വീട്ടിലുപയോഗിക്കുന്ന ആയുധങ്ങൾ പിന്നീട് എന്തായി മാറും എന്നു ഞാൻ ആധിപിടിച്ചു. ഞാനും അനുജത്തിയും വായിച്ച പുസ്തകങ്ങൾ അലൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത് എങ്ങിനെ എന്നെനിക്കറിയാം.
വേടൻ്റെ ശ്രീലങ്കൻ അമ്മ എന്ന സത്യം അടുത്തവർ പോലും കേട്ടിട്ടില്ലാത്ത പുതിയ പോലീസ് കഥകളിലേക്ക് മാറാൻ അധിക സമയമൊന്നും വേണ്ട എന്നു ഞാൻ ഭയപ്പെട്ടു. അതാണ് സത്യം എന്ന മട്ടിൽ പോലീസും ഭരണകർത്താക്കളും പ്രചരിപ്പിക്കും. ഞാനത്തരം കഥാകഥനങ്ങൾക്ക് സാക്ഷി ആയിട്ടുണ്ട്. വേടനിൽ UAPA ചാർത്തുമോ, NlA ക്ക് വിട്ടുകൊടുക്കുമോ? തുടങ്ങിയ ചിന്തകൾ എന്നെ ശ്വാസം മുട്ടിച്ചു. അർദ്ധരാത്രി പെട്ടെന്ന് താമസസ്ഥലമില്ലാതായ അലൻ്റെ ഫോണിലൂടെ ഉള്ള നേർത്ത ശബ്ദം എനിക്ക് ഓർമ്മ വന്നു.
ഭരണകൂട ഫാസിസം എത്ര ആഴത്തിലാണ് മുറിവേൽപ്പിക്കുക എന്നത് അനുഭവിച്ചവർക്കേ മനസ്സിലാവൂ. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാനാവാതെ , ശ്വാസം മുട്ടി മറ്റൊരു ദിവസം കൂടി കഴിഞ്ഞു. ഇതെൻ്റെ അവസ്ഥയാണ്. ഞാൻ വെറുതെ എഴുതിയെന്നു മാത്രം. എന്നെ പോലെ കുറെ പേർ കേരളത്തിലും ജീവിക്കുന്നുണ്ട്. വേടൻ കൂടുതൽ തെളിഞ്ഞ മനുഷ്യനായി ഈ ലോകത്ത് തൻ്റെ കലയെ ചേർത്തു പിടിച്ച് ഭയരഹിതനായി ജീവിക്കട്ടെ!''.
''വേടൻ .. വേദനിച്ചവർക്കും വേർതിരിക്കപ്പെട്ടവർക്കും വേരിട്ടുകൊടുത്തവനാണിവൻ .. നിയമത്തിനുമുന്നിൽ തെറ്റുകാരനെങ്കിൽ ശിക്ഷായാവാം തിരുത്തപ്പെടുകയും ചെയ്യും പക്ഷെ വിപ്ലവമൂർച്ചയുള്ള അവന്റെ വരികളെയും പാട്ടിനെയും ഭയക്കുന്ന ചില വംശീയ വെറിയന്മാരുടെ പൂതിക്ക് വേടനെ വായടപ്പിക്കാൻ മോഹമുണ്ടെങ്കിൽ അതിവിടെ നടക്കില്ലെന്ന് തിരിച്ചറിയുക .. കാരണം ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവൻ മിണ്ടാൻ പേടിക്കുന്നവർക്ക് നാവായവൻ .. വേടനൊപ്പം '' ഗായകൻ ഷാഫി കൊല്ലം കുറിച്ചു.
നാദിർഷയുടെ കുറിപ്പ് ഇങ്ങനെ: ''കഞ്ചാവിനെ ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ ഇവനെ എനിക്കിഷ്ടമാണ്. ഇവൻറെ പാട്ടുകൾ എനിക്ക് ഇഷ്ടമാണ് . ഇവൻറെ വരികൾ എനിക്കിഷ്ടമാണ്.
Say no to drugs. ഇന്നേവരെ ഒരു തെറ്റും ചെയ്യാത്ത ബഹുമാനപ്പെട്ട സകല പുണ്യാത്മാക്കളും ക്ഷമിക്കുക''.
ഗീവർഗീസ് കൂറിലോസിന്റെ പ്രതികരണം വായിക്കാം: '' എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണം . അത്രമേൽ ഇഷ്ടമാണ് വേടനെ, വേടന്റെ പാട്ടുകളെ, അവയുടെ രാഷ്ട്രീയത്തെ. എത്ര നല്ല സന്ദേശം ആണ് വേടൻ ഇന്ന് സമൂഹത്തിനു നൽകിയത്! "തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാൻ തിരുത്തും " എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു.
ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു. മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ...
ലഹരി പൂർണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ, അനിയന്റെ ചടുല സംഗീതത്തേക്കാൾ വലിയ ലഹരി വേറെ എന്തുണ്ട്? സീസർ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : "അയാളിൽ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും ". എന്നാൽ നമ്മുടെ മേലാളന്മാർ ചിന്തിക്കുന്നത് തിരിച്ചാണ് : "വേടനിൽ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം ".
നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങൾ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടൻ പാടുന്നതും പറയുന്നതും ഇവർ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവർണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്... "പല്ല് " മാത്രമല്ല "നഖവും " ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടൻ ഇനിയും പാടുക, പറയുക. ..ഒപ്പം ഉണ്ട്. .. അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം'' .
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications