ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടു, തെളിവില്ലെന്ന് കോടതി

  • Written By:
Subscribe to Oneindia Malayalam

മഞ്ചേരി: തിരൂര്‍ തലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു. പൂക്കൈത തിരുനിലത്ത് കണ്ടി രവീന്ദ്രന്‍ എന്ന രവിയെ 2007 ജനുവരിയില്‍ രാത്രിയാണ് തലക്കാട് ഹൈസ്‌കൂളിന് മുമ്പില്‍ വച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കേസില്‍ വിചാരണക്ക് ഹാജരായ ആറ് പ്രതികളുടെയും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി ജില്ലാ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

പ്രതികള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. സംഭവ ദിവസം രാത്രി 8.15 ഓടെയാണ് രവിയെയും കൂടെയുണ്ടായിരുന്ന കടവത്തിയേല്‍ ബാബുവിനെയും ഒരുസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രവീന്ദ്രന്‍ കൊല്ലപ്പെട്ടു. ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ആറ് പേര്‍ വിചാരണയ്ക്ക് ഹാജരായി. രണ്ട്് പേര്‍ ഹാജരായില്ല. ഒരാള്‍ അടുത്തിടെ മരിച്ചു.

വെറുതെ വിട്ടത് ഇവരെ

വെറുതെ വിട്ടത് ഇവരെ

മംഗലം കറുകപ്പറമ്പില്‍ ആദില്‍, തലക്കാട് ഉള്ളാട്ടില്‍ സക്കീര്‍ ഹുസൈന്‍, തലക്കാട് അലവി എന്ന അഹ്മദ് നസീം, നിറമരുതൂര്‍ അലിഹാജിന്റെ പുരക്കല്‍ റഷീദ്, നിറമരുതൂര്‍ അഴുവളപ്പില്‍ ഇസ്മാഈല്‍, കണ്ണംകുളം പുഴവക്കത്ത് യാഹു എന്ന ബാവ എന്നിവരെയാണ് വെറുതെവിട്ടത്.

ഒരാള്‍ മരിച്ചു, രണ്ടാള്‍ ഹാജരായില്ല

ഒരാള്‍ മരിച്ചു, രണ്ടാള്‍ ഹാജരായില്ല

രണ്ടാം പ്രതി കണ്ണംകുളത്തെ കാളാത്ത് മുഹമ്മദ് ജാസിം രണ്ടുമാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. നാലാം പ്രതി മീനടത്തൂര്‍ മുഹമ്മദ് മുസ്തഫ, ഒമ്പതാം പ്രതി കുറ്റിപ്പാലക്കല്‍ കുഞ്ഞീതു എന്നിവര്‍ വിചാരണയ്ക്ക് ഹാജരായിട്ടില്ല.

 38 സാക്ഷികള്‍

38 സാക്ഷികള്‍

പ്രോസിക്യൂഷന്‍ 38 സാക്ഷികളെ വിസ്തരിച്ചു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. എംപി അബ്ദുല്‍ ലത്തീഫ്, സികെ ശ്രീധരന്‍ എന്നീ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വ. മഞ്ചേരി കെ നാരായണനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

കോളിളക്കം സൃഷ്ടിച്ച യാസിര്‍ കേസ്

കോളിളക്കം സൃഷ്ടിച്ച യാസിര്‍ കേസ്

ഇസ്ലാം സ്വീകരിച്ച യാസിര്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഈ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ മഞ്ചേരി കോടതി വെറുതെവിട്ടു. യാസില്‍ വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നു രവി. ഇയാള്‍ ജയില്‍ മോചിതനായി ആഴ്ചകള്‍ പിന്നിടവെയാണ് വെട്ടേറ്റ് മരിച്ചത്.

യാസിര്‍ വധക്കേസിന്റെ നടപടി

യാസിര്‍ വധക്കേസിന്റെ നടപടി

ഒമ്പത് പ്രതികളായിരുന്നു യാസിര്‍ വധക്കേസില്‍. ഇവരെയാണ് മഞ്ചേരി കോടതി വെറുതെവിട്ടത്. ഇതിനെതിരേ യാസിറിന്റെ ഭാര്യ സുമയ്യ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുയും പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി പ്രതികളെ വെറുതെവിടുകയും ചെയ്തിരുന്നു.

വ്യാപക അക്രമം

വ്യാപക അക്രമം

രവി കൊല്ലപ്പെട്ടതിന് പിന്നാലെ തിരൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ക്ക് വെട്ടേറ്റു. താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്കും അക്രമങ്ങള്‍ പടര്‍ന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമസമാധാന നില വീണ്ടെടുക്കാന്‍ പോലീസിന് സാധിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Tirur Ravi murder case: All Accused freed by Manjeri Court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്