'ഏത്, ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, അത് പിന്‍വലിക്കോ, മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ'; പരിഹാസം
തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകളുടെ വിനിമയം പിന്‍വലിക്കുകയാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ തീരുമാനത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
ആദ്യം നടപ്പിലാക്കൂം, പിന്നീട് ചിന്തിക്കും എന്ന സംവിധാനമാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ 8 മുതല്‍ ഇത്രയും കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും പരിഹസിക്കുന്ന ഒരു കുറിപ്പാണ് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍ പങ്കുവച്ചത്. ഏത് ? മറ്റേ ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ 2000 ത്തിന്റെ നോട്ടോ ? അത് പിന്‍വലിക്കോ ? അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ - എന്നാണ് ഷാഫി പറമ്പില്‍ ചോദിക്കുന്നത്.
2016 നവംബറില്‍ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ചിപ്പുണ്ടെന്നും മറ്റ് നൂതന സംവിധാനങ്ങളുണ്ടെന്ന തരത്തില്‍ പ്രചാരണം കൊഴുത്തിരുന്നു. ഇത് ഏറ്റുപിടിച്ചാണ് ഷാഫി പറമ്പില്‍ ഇപ്പോള്‍ പരിഹസിച്ചിരിക്കുന്നത്.
അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് അല്‍പസമയം മുമ്പേ ഇക്കാര്യം അറിയച്ചത്. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്നും ആര്‍ ബി ഐ അറിയിച്ചിട്ടുണ്ട്. ഇനി മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആര്‍ ബി ഐ അറിയിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റബംര്‍ 30ന് അകം മാറ്റിയെടുക്കണം. ഇതിന് വേണ്ടി മേയ് 23 മുതലാണ് സൗകര്യമൊരുക്കുക.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപയുടെ നോട്ടുകള്‍. അന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. 500 രൂപ നോട്ടിന് പകരം പുതിയ 500 രൂപ നോട്ടും 1000 ന് പകരം 2000 രൂപയുടെ നോട്ടും പുറത്തിറക്കുകയായിരുന്നു.












Click it and Unblock the Notifications