Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർസിഇപി ഉടമ്പടി ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കും-മുഖ്യമന്ത്രി

വടകര:വിദേശ രാഷ്ട്രങ്ങൾക്ക് നമ്മുടെ രാജ്യത്ത് യഥേഷ്ടം ആഭ്യന്തര വിപണി തുറന്നു കൊടുക്കുന്ന ആർസിഇപി ഉടമ്പടി ക്ഷീര കർഷകരെ വൻ പ്രതിസന്ധിയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചോമ്പാലിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന സംസ്ഥാന ക്ഷീര കർഷക സംഗമത്തിന്റെ പ്രതിനിധി സമ്മേളനം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉടമ്പടി യാഥാർഥ്യമായാൽ പാലും,പാലുൽപ്പന്നങ്ങളും ഇറക്കുമതിയുടെ ആഭ്യന്തര വിപണിക്ക് വലിയ തകർച്ച സംഭവിക്കും.സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് സമഗ്രഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും.2018 ഡിസംബറോടെ പാലുല്പാദനത്തിൽ സ്വയംപര്യാപ്തതയ്ക്കായി സംസ്ഥാനം പരിശ്രമിച്ചുവരുന്ന ഈ സമയത്ത് ഉല്പാദന വർദ്ധനവിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിൻറെ കർത്തവ്യമാണ്.

milk

ഇതിനായി ക്ഷീരകർഷകരെയും കുടുംബാംഗങ്ങളേയും വളർത്തുന്ന കാലികളെയും ഇൻഷൂറൻസിന് വിധേയമാക്കുന്ന സമഗ്രഇൻഷൂറൻസ് പദ്ധതി സർക്കാർ ഈ വർഷം നടപ്പിലാക്കും. 27 കോടിയുടെ ഡയറിസോണുകൾ, ക്ഷീരഗ്രാമം, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഏകീകൃത സോഫ്റ്റ് വെയർ, നിർജ്ജീവമായ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കൽ എന്നീ പദ്ധതികളും സർക്കാർ നടപ്പിലാക്കും.പാലുൽപാദനത്തിൽ തിരുവനന്തപുരം,എറണാകുളം മേഖലയിൽ ക്ഷീരോൽപാദന മേഖലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും മലബാർ മേഖല പിറകോട്ടാണ്.

സംസ്ഥാനം സ്വയം പര്യാപ്തതയിൽ എത്തുമ്പോഴും പ്രാദേശിക സ്വയം പര്യാപ്തത ഇല്ലാതെ പോകരുതെന്നും,തീറ്റപ്പുല്ല് ക്ഷാമം പരിഹരിക്കാൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തരിശു ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിൽ തീറ്റ പുല്ല് കൃഷി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും. ആവശ്യത്തിൻറെ 80 ശതമാനത്തോളം പാൽ ഉൽപാദിപ്പിക്കുവാൻ കഴിയുന്ന അവസ്ഥയിൽ എത്തി നിൽക്കുമ്പോൾ ഈ മേഖലയെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്.വരാൻ പോകുന്ന ആപത്തിനെ കുറിച്ച് ക്ഷീര കർഷകർ ജാഗരൂകരാകണമെന്നും,അതി വിപുലമായ ശൃംഖലയുള്ള ഈ മേഖലയുടെ ശാക്തീകരണത്തിനായി ഉതകുന്ന പദ്ധതികൾ സംസ്ഥാനത്ത് രൂപപ്പെട്ടു വരികയാണെന്നും,കർഷകരുടെ നിർദ്ദേശ്ശങ്ങൾ അർഹമായ പ്രാധാന്യത്തോടെ സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു അദ്ധ്യക്ഷത വഹിച്ചു. മാധ്യമ അവാർഡുകളും മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്ക്ഷീരസംഘങ്ങൾക്കുള്ള വർഗിസ് കുര്യൻ അവാർഡും കൃഷി വകുപ്പ് മന്ത്രിവിഎസ്.സുനിൽകുമാർ ക്ഷീരസഹകാരി അവാർഡുകളും ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ജില്ലാതല ക്ഷീരസഹകാരി അവാർഡുകളും വിതരണം ചെയ്തു.

ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറി എക്‌സ്‌പോ അവാർഡുകൾ മിൽമ ചെയർമാൻ പിടി ഗോപാലകുറുപ്പ് വിതരണം ചെയ്തു. ചടങ്ങിൽകന്നുകാലി പ്രദർശന വിജയികൾക്കുള്ള സമ്മാനങ്ങളും സെൽഫി അവാർഡുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ വിതരണം ചെയ്തു.

ഇ കെ വിജയൻ എം എൽ എ ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ അഡ്വ എൻ രാജൻ, ഡോ പി പുകഴേന്തി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ എൻഎൻ ശശി, വടകര നഗരസഭ ചെയർമാൻ കെ ശ്രീധരൻ,അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയൂബ്, ടി കെ രാജൻമാസ്റ്റർ, കെ ലോഹ്യ, പി എം അശോകൻ, നിഷ പറമ്പത്ത്, അച്ചുതൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ, സി. ബാബു, വി വി നാരായണൻ, പി എം കേശവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. സി കെ നാണു എം എൽഎ സ്വാഗതവും എബ്രഹാം ടി തോമസ് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+