കുഞ്ചാക്കോബോബനെ പറ്റിച്ച 'വില്ലന്‍' പിടിയില്‍! സിനിമയിലല്ല, ജീവിതത്തില്‍! തട്ടിയത് 25 ലക്ഷം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പിജെ വര്‍ഗീസാണ് പിടിയിലായിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനാണ് അറസ്റ്റിലായ വര്‍ഗീസ്.

സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയാണ് ഇയാള്‍ ചാക്കോച്ചനില്‍ നിന്ന് തട്ടിയത്. എറണാകുളം പുത്തന്‍ കുരിശില്‍ സ്ഥലം വാങ്ങി നല്‍കാമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കട്ടപ്പനയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

kunchacko boban

ഇടപാട് നടന്നില്ലെങ്കിലും ഇയാള്‍ പണം കൈമാറിയിരുന്നില്ല. കൂടാതെ പണം ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് നാലു മാസം മുമ്പായിരുന്നു കുഞ്ചാക്കോ ബോബന്‍ പരാതി നല്‍കിയത്. പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുുന്നു വര്‍ഗീസ്.

English summary
man arrested for financially cheating actor kunchako boban.
Please Wait while comments are loading...