ലഗേജിനുള്ളില്‍ ബോംബ് ? വ്യാജ ഭീഷണിയില്‍ പരിഭ്രാന്തരായി തിരുവനന്തപുരം എയര്‍പ്പോര്‍ട്ട്....
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മസ്‌കറ്റിലേക്ക് പോകേണ്ട വിമാനത്തിലെ യാത്രക്കാരന്റെ ലഗേജില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഭീഷണി. വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്നെ വന്ന ഭീഷണി സന്ദേശം എയര്‍പ്പോര്‍ട്ടില്‍ ഭീതി പരത്തി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകിയാണ് ഒമാന്‍ എയര്‍വയ്‌സിന്റെ വിമാനം മസ്‌കറ്റിലേക്ക് പുറപ്പെട്ടത്.
രാത്രി 8.45ന് പറന്നുയരേണ്ട വിമാനത്തില്‍ കയറാനായി യാത്രക്കാരെല്ലം എത്തിയിരുന്നു. ചെക്ക് ഇന്‍ നടപടകള്‍ തുടരുന്നിടെയാണ് ഭീഷണി സന്ദേശം വന്നത്. എയര്‍പോര്‍ട്ട് മാനേജര്‍ക്ക് വന്ന സന്ദേശത്തില്‍ യാത്രക്കാരന്റെ പേരും വിവരങ്ങളും അറിയിച്ചിരുന്നു. ഇതോടെ മാനേജര്‍ സുരാക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്.
Read More: ഐസിസിലെത്തിയ മലയാളികള്‍.... ഇത് ഔദ്യോഗികം, ഇനി അനൗദ്യോഗികം

കണിയാപുരം സ്വദേശിയായ യാത്രക്കാരന്‍റെ ലഗേജിലാണ് ബോംബ് ഉണ്ടെന്ന് സന്ദേശം ലഭിച്ചത്. ചെക്കിന്‍ നടപടികള്‍ നിര്‍ത്തിവച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസിന്റെ സഹായത്തോടെ ബോര്‍ഡിംഗ് ആരംഭിക്കുകയായിരുന്നു. കണിയാപുരം സ്വദേശിയെ വലിയതുറ സ്റ്റേഷനില്‍ എത്തിച്ചു. അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ജവഹര്‍ ജനാര്‍ദ്ദിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി വിദേശത്ത് കുടുംബവുമായി താമസിക്കുന്നയാണ്. സ്തിരമായി യാത്ര ചെയ്യുന്ന ഒരാളാണ് താനെന്ന് കണിയാപുരം സ്വദേശി പോലീസിനോട് പറഞ്ഞു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം ദുബായിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നെറ്റ് കോള്‍ സംവിധാനത്തിലൂടെയാണ് സന്ദേശം നല്‍കിയിരിക്കുന്നത്. കംപ്യൂട്ടര്‍ ഐപി അഡ്രസ് കണ്ടെത്തി ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍ അധികൃതര്‍. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications