Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസിലെ പിളര്‍പ്പ് കാരണമുണ്ടായ ലക്ഷദ്വീപിലെ പരാജയം കാന്തപുരത്തിന്‍റെ തലയില്‍ കെട്ടിവെക്കണ്ട'

കോഴിക്കോട്: കോൺഗ്രസിലെ പിളർപ്പ് കാരണം ലക്ഷദ്വീപിലുണ്ടായ തിരഞ്ഞെടുപ്പ് പരാജയത്തെ കാന്തപുരത്തിന്‍റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്ന് റഹ്മത്തുള്ള സഖാഫി എളമരം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിന്‍റെ വിവാദ നടപടികളുടെ പശ്ചാത്തലത്തില്‍ കാന്തപുരം എപി വിഭാഗത്തിനെതിരായി സാമൂഹ്യ മാധ്യമങ്ങളില്‍ മറുവിഭാഗം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

മുൻ എംപി പിഎം സഈദിനെ ബിജെപി യെ കൂട്ടുപിടിച്ച് തോൽപിച്ചുവെന്നും, അങ്ങനെ ദ്വീപിൽ ബിജെപിക്ക് വളരാനുള്ള അവസരമുണ്ടാക്കിയെന്നുമാണ് ഈ കലങ്ങിയ അന്തരീക്ഷത്തെ മറയാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തീരാത്ത അരിശം

തീരാത്ത അരിശം

തീരാത്ത അരിശം.
ലക്ഷദ്വീപിൻ്റെ സാംസ്കാരികത്തനിമയും തൊഴിലും പാരമ്പര്യവുമെല്ലാം നശിപ്പിക്കാനുള്ള ഗൂഢശ്രമം നടന്നു വരുന്നതിൽ എല്ലാ രംഗത്തുമുള്ള മനുഷ്യരും ദ്വീപു നിവാസികൾക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ചിലർ കാന്തപുരം ഉസ്താദിനോടുള്ള അരിശം ഒളിച്ചു കടത്താനുള്ള ശ്രമത്തിലാണ്.

ബിജെപി യെ കൂട്ടുപിടിച്ച്

ബിജെപി യെ കൂട്ടുപിടിച്ച്


മുൻ എംപി പിഎം സഈദിനെ ബിജെപി യെ കൂട്ടുപിടിച്ച് തോൽപിച്ചുവെന്നും, അങ്ങനെ ദ്വീപിൽ ബിജെപിക്ക് വളരാനുള്ള അവസരമുണ്ടാക്കിയെന്നുമാണ് ഈ കലങ്ങിയ അന്തരീക്ഷത്തെ മറയാക്കി തട്ടി വിട്ടിരിക്കുന്നത്. ഇതു കേട്ടാൽ തോന്നുക ദ്വീപിലെ ഏറ്റവും വലിയ പാർട്ടി ബിജെപിയാണെന്നും അവരാണ് ദ്വീപ് ഭരിക്കുന്നത് എന്നുമാണ്.

കോൺഗ്രസ് പിളർന്നു

കോൺഗ്രസ് പിളർന്നു

ലക്ഷദ്വീപുകളിലെ രാഷ്ട്രീയം പരിശോധിച്ചാൽ കോൺഗ്രസും ജനതാദളുമായിരുന്നു അവിടെ സ്വധീനമുള്ള രണ്ടു പ്രധാന കക്ഷികൾ . ജനാതാദളിന്നെതിരെ പി എം സഈദായിരുന്നു വിജയിച്ചു വരാറുള്ളത്. അതിനിടയിലാണ്. ശരദ് പവാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പിളർന്നു എന്‍സിപി രൂപം കൊണ്ടത്.

എന്‍സിപി രൂപീകരിച്ചു

എന്‍സിപി രൂപീകരിച്ചു

ഇത് ദ്വീപിലെ കോൺഗ്രസിലും പിളർപുണ്ടാക്കി. ഒരു വിഭാഗം എന്‍സിപി രൂപീകരിച്ചു. ഇതോടെ കോൺഗ്രസിൻ്റെ ശക്തി ക്ഷയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ അവർ ഡോ. പൂക്കുഞ്ഞിക്കോയയെ സഈദിനെതിരെ മത്സരിപ്പിച്ചു. അദ്ദേഹം ചെറിയ വോട്ടുകൾക്ക് ജയിച്ചു. കോൺഗ്രസിലെ
പിളർപുകാരണമുണ്ടായ പരാജയത്തെ കാന്തപുരത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല.

കാന്തപുരം ഉസ്താദ്

കാന്തപുരം ഉസ്താദ്

ദ്വീപിലെ ഇപ്പോഴത്തെ ​എംപി മുഹമ്മദ് ഫൈസൽ എന്‍സിപി പ്രിതിനിധിയാണ്. ദ്വീപിൽ ബിജെപിക്ക് ഒരു സ്വാധീനവുമില്ല. അബ്ദുല്ലക്കുട്ടിയെപ്പോലെ ഒറ്റപ്പെട്ട ചിലർ അവിടെയും ഉണ്ടെന്നു മാത്രം. ആദർശപരമായി കാന്തപുരം ഉസ്താദിനെ അംഗീകരിക്കുന്ന ദ്വീപു നിവാസികളിൽ എല്ലാ പാർട്ടിക്കാരുമുണ്ട്.

 ഗൂഢഅജണ്ടകൾ

ഗൂഢഅജണ്ടകൾ

ബി ജെ പി ക്ക് അവിടെ രാഷ്ട്രീയ സ്വാധീനമുണ്ടായതല്ല ഇപ്പോഴത്തെ പ്രശ്നത്തിൻ്റെ കാരണം. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപിലെ അട്മിനിസ്ട്രേറ്റർ തൻ്റെ ഗൂഢഅജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതാണ്. ഇതിനിടയിലും കാന്തപുരമുസ്താദിനോടുള്ള തീരാത്ത അരിശം കാരണം ദ്വീപുനിവാസികളെ ഭിന്നിപ്പിക്കുന്ന ഈ ഏർപാട് തീർത്തും അപലപനീയമാണ്.

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    'Some spreading lies with communal intent to stagnate development of Lakshadweep' says K Surendran

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+