കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ടിക്കറ്റെടുക്കാനും ഇനി റീ ചാര്‍ജ്ജ് കാര്‍ഡ് മതി

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: ഇനി ബസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റിനായി പണം നല്‍കേണ്ട പകരം റീചാര്‍ജ്ജ് കാര്‍ഡ് ഉപയോഗിക്കാം. കോട്ടയം ജില്ലയിലെ ഒരു കൂട്ടം സ്വകാര്യ ബസുകളാണ് യത്രക്കാര്‍ക്കായി റീചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയരിയ്ക്കുന്നത്. ചുരുക്കത്തില്‍ ഇനി യാത്രയ്ക്കായ് പണം കൈയ്യില്‍ കരുതേണ്ടെന്ന് മാത്രമല്ല ചില്ലറയുടെ പേരില്‍ കണ്ടക്ടറോട് വഴക്കിടേണ്ട ആവശ്യവും ഇല്ല.

മൊബൈല്‍ ഫോണില്‍ മാത്രം റീചാര്‍ജ്ജ് കാര്‍ഡും മറ്റും ഉപയോഗിച്ച് ശീലമുള്ളവര്‍ ആദ്യമായി ബസിലും റീചര്‍ജ്ജ് കാര്‍ഡ് ഉപയോഗിച്ചതിന്റെ സന്തോഷത്തിലാണ്. കോട്ടയം ജില്ലയിലെ ഒരുകൂട്ടം സ്വകാര്യ ബസ് ഉടമകള്‍ ചേര്‍ന്ന രൂപീകരിച്ച ഹൈറേഞ്ച് സൊസൈറ്റിയ്ക്ക് കീഴിലുള്ള 91 ബസുകളിലാണ് മൈ ബസ് എന്ന പേരില്‍ റീചാര്‍ജ്ജ് കാര്‍ഡുകള്‍ അവതരിപ്പിച്ചത്.

Kottayam

മൈ ബസ് പദ്ധതിയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് കണ്ടക്ടറെ ഏല്‍പ്പിച്ചശേഷം നിശ്ചിത തുക നല്‍കി റീചാര്‍ജ്ജ് കാര്‍ഡ് സ്വന്തമാക്കണം. തുടര്‍ന്ന് യാത്രകളില്‍ ഈ കാര്‍ഡ് യന്ത്രത്തിലുരച്ച് യാത്രാനിരക്ക് ഈടാക്കികൊള്ളും.

യാത്രയ്ക്ക് എത്ര രൂപ ചെലവായെന്നും കൂപ്പണില്‍ എത്ര തുക ബാക്കിയുണ്ടെന്നും കാണിയ്ക്കുന്ന ടിക്കറ്റ് യാത്രക്കാരന്‍ ലഭിയ്ക്കും. കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി, എരുമേലി, കട്ടപ്പന, മണിമല, റാന്നി, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകുന്ന ബസുകളിലാണ് റീചാര്‍ജ്ജ് സേവനം ലഭ്യമാകുന്നത്.

English summary
Recharging system introduced in private buses at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X