കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കും? പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല, ശുപാർശ!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ‌ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജന് ശുപാർ‌ശ നൽകിയിരിക്കുന്നത്.

കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്പെൻഷൻ റദ്ദാക്കാൻ കഴിയില്ല. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഐഎഎ്സ ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെൻഷനിൽ നിർത്താൻ കഴിയൂ എന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. ഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുത്തുന്ത്. ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമായിരുന്നു ആരോപണം.

ഫോറൻസികിന്റെ അന്തിമ റിപ്പോർട്ട്

ഫോറൻസികിന്റെ അന്തിമ റിപ്പോർട്ട്

ഫോറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ച്ചയ്‌ക്കകം സമർപ്പിച്ചേക്കുമെന്നും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ശുപാർശ വന്നിരിക്കുന്നത്. കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ഫോറൻസിക് റിപ്പോർട്ടാണ് കൈമാറുക എന്നതായിരുന്നു റിപ്പോർട്ട്.

കാറിന് അമിത വേഗം

കാറിന് അമിത വേഗം

കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്.

വാഹനം ഓടിച്ചത് ശ്രീറാം അല്ലെന്ന് മൊഴി

വാഹനം ഓടിച്ചത് ശ്രീറാം അല്ലെന്ന് മൊഴി

ബഷീറിന്റെ ബൈക്കിൽ നിന്ന് കിട്ടിയ പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്സ് വാഗൺ വെന്റോ കാറിന്റേതാണെന്ന ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വാഹനം ഓടിച്ചത് താനല്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി.

രക്ത പരിശോധന വൈകി

രക്ത പരിശോധന വൈകി

അപകടം നടന്നതിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയതാണ് പ്രശ്നങ്ങൾ‌ക്ക് കാരണമായത്. രക്ത പരിശോധന വൈകിയതിൽ നേരത്തെ തന്നെ വിമർശനം ഉയർ‌ന്നിരുന്നു. പോലീസ് ഇക്കാര്യത്തിൽ ഒത്തു കളിച്ചെന്നായിരരുന്നു ആരോപണം. ൽ നിന്ന് തന്നെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്നും രക്ഥ പരിശോധന വേണമെന്നും ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസ് ആവശ്യപ്പെടാതിരുന്നതിനാലാണ് രക്ത പരിശോധന നടത്താതിരുന്നത്.

വഫ ഫിറോസിന്റെ മേൽ കുറ്റം ചാർത്താനുള്ള ശ്രമം

വഫ ഫിറോസിന്റെ മേൽ കുറ്റം ചാർത്താനുള്ള ശ്രമം

തന്റെ സുഹൃത്ത് വഫ ഫിറോസിന്റെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ കേസ് വിവാദമായതിന് ശേഷം ശ്രമിച്ചിരുന്നത്. ഇതിനെതിരെ വഫ ഫിറോസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. മദ്യപിച്ചാണ് ശ്രീറാം വാഹനം ഓടിച്ചതെന്നായിരുന്നു കേസ്. എന്നാല്‍, മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നതും. ഇതെല്ലാം പോലീസുമായുള്ള ഒത്തു കലിയുടെ ഭാഗമാണെന്നായിരുന്നു പുറത്ത് നിന്ന് വിമർശനങ്ങൾ ഉയർന്നത്.

ആരോപണങ്ങളെല്ലാം നിഷേധിച്ചു

ആരോപണങ്ങളെല്ലാം നിഷേധിച്ചു


അപകട സമയത്തു താൻ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീറാമിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ശുപാർശ മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത്.

English summary
Recommendation of the Chief Secretary to reinstate Sriram Venkataraman in service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X