കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന, തിരുവനന്തപുരം മുന്നില്‍, വിറ്റത് 65 കോടിയുടെ മദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: ആഘോഷം ഏതുമാവട്ടെ, മലയാളിക്ക് നിര്‍ബന്ധമുള്ള ഒരേയൊരു കാര്യമേയുള്ളൂ. അത് മദ്യവില്‍പ്പനയാണ്. ഓണത്തിനും വിഷുവിനും അത് റെക്കോര്‍ഡിലെത്താറുമുണ്ട്. ഇത്തവണത്തെ ക്രിസ്തുമസിനും പതിവ് പോലെ മാറ്റമില്ലാതെ അത് സംഭവിച്ചിരിക്കുകയാണ്. ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസിന്റെ തലേദിവസം ബെവ്‌കോ മാത്രം വിറ്റത് കോടികളുടെ മദ്യമാണ്. 65 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. ഇതില്‍ ഏറ്റവും അമ്പരപ്പിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് പത്ത് കോടി രൂപ കൂടുതലാണെന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വിറ്റത് 55 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് സംസ്ഥാനത്താകെ ഉള്ളത് 265 മദ്യഷോപ്പുകളാണ്.

1

റെക്കോര്‍ഡ് മദ്യവില്‍പ്പന ജില്ലകളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റ് പോയത്. തിരുവനന്തപുരം നഗരത്തിലെ പവര്‍ഹൗസ് ബെവ്‌കോ ഔട്ട്‌ലെറ്റിലെ വില്‍പ്പന 73.53 ലക്ഷം രൂപയാണ്. തൊട്ടുപിന്നില്‍ തൃശൂര്‍ ജില്ലയാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്. അതേസമയം വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ഇത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മാത്രം വില്‍പ്പനയായത് കൊണ്ട് മൊത്തം തുക കോടികള്‍ കടക്കും. ബാറുകളിലെ വില്‍പ്പനയും കൂടി ചേര്‍ക്കേണ്ടതുണ്ട്. ഇതും കൂടി വന്നാല്‍ മൊത്തം കണക്ക് കൃത്യമായി അറിയാം. എന്നാല്‍ ബാറുകള്‍ കണക്ക് പുറത്തുവിട്ടിട്ടില്ല.

Recommended Video

cmsvideo
ക്രിസ്മസ് നിരോധിച്ചിരുന്നു ,ക്രിസ്‌മസിനെക്കുറിച്ച് ആരും അറിയാത്ത ചില സത്യങ്ങൾ

English summary
record sale in bevco unit on christmas eve in kerala, liqour worth rs 65 cr sold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X