ഓണക്കാല വിൽപ്പനയിൽ കണ്‍സ്യൂമര്‍ഫെഡിന് റെക്കോർഡ്, മദ്യവിൽപനയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി
തിരുവനന്തപുരം: ഓണക്കാലത്ത് വില്‍പനയില്‍ റെക്കോര്‍ഡ് തീര്‍ത്ത് കണ്‍സ്യൂമര്‍ഫെഡ്. പത്ത് ദിവസം 150 കോടിയുടെ വ്യാപാരമാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതില്‍ തന്നെ മദ്യവില്‍പ്പന ഇക്കുറി ഇരട്ടിയോളമാണ് കണ്‍സ്യൂമര്‍ഫെഡ് വഴി നടന്നിരിക്കുന്നത്. അത്തം മുതല്‍ ഉത്രാടം വരെയുളള പത്ത് ദിവസത്തെ കണക്കുകളാണിത്. മദ്യശാലകള്‍ വഴി മാത്രം 60 കോടി രൂപയുടെ വിദേശമദ്യ വില്‍പ്പനയാണ് കണ്‍സൂ്യമൂര്‍ഫെഡ് ഇക്കുറി നടത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ ഓണക്കാലത്തേതിനേക്കാള്‍ ഇരട്ടിയാണ്. കഴിഞ്ഞ ഓണക്കാലത്ത് മുപ്പത്തിയാറ് കോടിയുടെ മദ്യവില്‍പ്പന ആയിരുന്നു കണ്‍സ്യൂമര്‍ഫെഡ് വഴി നടന്നിരുന്നത്.
39 വിദേശ മദ്യശാലകള്‍ ആണ് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിനുളളത്. ഈ മദ്യശാലകള്‍ വഴി ഉത്രാടദിനത്തില്‍ നടത്തിയ വില്‍പനയില്‍ ഏറ്റവും മുന്നിലെത്തിയത് കുന്നംകുളത്തെ കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യഷാപ്പാണ്. ഇവിടെ 60 ലക്ഷം രൂപയുടേതാണ് ഉത്രാട ദിനത്തില്‍ നടന്ന മദ്യവില്‍പ്പന. ഞാറയ്ക്കലിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പില്‍ 58 ലക്ഷം രൂപയുടെ വില്‍പ്പന ആയിരുന്നു ഒറ്റ ദിവസം നടന്നത്. ഈ ഷോപ്പ് രണ്ടാമത് എത്തിയപ്പോള്‍ മൂന്നാമത് എത്തിയത് കോഴിക്കോടുളള കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യഷോപ്പാണ്. 56 കോടിയുടെ മദ്യവില്‍പ്പനയാണ് ഇവിടെ നടന്നത്.

ഓണവിപണിയില്‍ മറ്റ് സാധനങ്ങളുടെ 90 കോടിയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയിരിക്കുന്നത്. ്ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ വിപണികള്‍ എന്നിവ വഴിയാണ് വില്‍പന നടത്തുന്നത്. ഇരുപത് ഓണ വിപണികള്‍ ആണ് ഇക്കുറി സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. സംസ്ഥാന സഹകരണ വകുപ്പിന്റെ കൂടി സഹകരണത്തോടെ ആയിരുന്നു ഓണവിപണികള്‍. വന്‍ വിലക്കുറവില്‍ ആയിരുന്നു ഇത്തവണ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. 13 നിത്യോപയോഗ സാധനങ്ങള്‍ ആണ് 50 ശതമാനത്തോളം വിലക്കുറവ് നല്‍കി വിറ്റഴിച്ചത്. 45 കോടിയുടെ വില്‍പ്പനയാണ് ഈയിനത്തില്‍ നടന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് പത്ത് മുതല്‍ 30 ശതമാനം വരെയാണ് വില കുറച്ച് നല്‍കിയത്. 45 കോടിയുടെ വില്‍പ്പന തന്നെയാണ് ഈ ഇനത്തിലും നടന്നത്.
ഓണക്കാലത്ത് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കർഷകച്ചന്തകൾ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഒപ്പം സർക്കാരിന്റെ ഈ വിപണി ഇടപെടൽ പൊതുവിപണിയിൽ ഉത്സവകാലത്ത് അനിയന്ത്രിതമായി വില കൂടുന്നത് തടയാനും സഹായമായി. ഓണം സീസണിൽ പഴം പച്ചക്കറികൾക്ക് അധിക വില ഈടാക്കുന്ന പ്രവണത തടയാനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണസമൃദ്ധി പദ്ധതി ആരംഭിച്ചത്. ഇത്തവണയും പദ്ധതി വിജയകരമായി നടപ്പാക്കാനായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹോർട്ടികോർപ്പ് ,വി എഫ് പി സി കെ എന്നിവയുടെയും നേതൃത്വത്തിൽ 2000 കർഷക ചന്തകളാണ് സംസ്ഥാനമൊട്ടാകെ ആഗസ്ത് 17 മുതൽ 20 വരെ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
ഏകദേശം 1390 ടൺ പഴം- പച്ചക്കറികൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ടും 2230 ടൺ പഴം-പച്ചക്കറി ഹോർട്ടികോർപ്പ് മുഖേനയും 600 ടൺ പഴം-പച്ചക്കറി വി.എഫ്.പി.സി.കെയും നേരിട്ട് കേരളത്തിലെ കർഷകരിൽ നിന്നും സംഭരിച്ചിരുന്നു. ഇത്തരത്തിൽ പ്രാഥമിക കണക്കനുസരിച്ച് 4220 ടൺ പഴം- പച്ചക്കറികളാണ് പ്രാദേശിക കർഷകരിൽ നിന്നും നേരിട്ടുള്ള സംഭരണം. വിപണികളിൽ ഉൽപ്പന്നങ്ങൾ കർഷകർക്ക് പൊതുവിപണിയിൽ ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10 ശതമാനം വില അധികംനൽകി സംഭരിച്ച് ഉപഭോക്താക്കൾക്ക് പൊതുവിപണിയിൽ നിന്നും ലഭിക്കുന്ന വിലയേക്കാൾ പരമാവധി 30 ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കപ്പെട്ടത്.












Click it and Unblock the Notifications