Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം നിലനിർത്താനായുള്ള മുസ്‍ലിം - ക്രിസ്ത്യന്‍ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളയുക;വെൽഫെയർ പാർട്ടി

തിരുവനന്തപുരം; അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി സൃഷ്‍ടിക്കുന്ന മുസ്‍ലിം - ക്രിസ്ത്യന്‍ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളയണമെന്ന് വെൽഫെയർ പാർട്ടി.എന്ത് വൃത്തികേട് കാണിച്ചും അധികാരം നിലനിര്‍ത്താനുള്ള ശ്രമം എത്ര അപകടകരമാണെന്ന കാര്യം കേരളം കരുതിയിരിക്കണമെന്നും പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പാർട്ടി കേരളത്തിലെ വോട്ട് നില ഏകദേശം രണ്ട് മുന്നണികള്‍ക്കും ഒരേ പോലെയാണ്. ഇതിന് പുറത്തുള്ള ചെറിയ ഒരു ശതമാനം ജനങ്ങളുടെ മാറ്റം കൊണ്ടാണ് 40 വര്‍ഷമായി കേരളത്തിലെ ഭരണം ആര്‍ക്കും തുടര്‍ച്ചയില്ലാതെ മാറിക്കൊണ്ടിരിക്കുന്നത്. മുന്നണികളെ സ്ഥിരമായി പിന്തുണക്കുന്ന ജനവിഭാഗങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. അപ്രതീക്ഷിത കാരണങ്ങളാല്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഒരേ വോട്ട് നിലയാണ് മുന്നണികള്‍ക്ക് ഉള്ളത്.

welfare-party1-160924

എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കേരളത്തിലേറ്റ കനത്ത തോൽവിയെ തുടർന്ന് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം സ്ഥിരമായി തങ്ങൾക്കനുകൂലമാക്കാൻ ഇടതുപക്ഷം നടത്തിയ പ്രതിലോമകരവും മതേതര വിരുദ്ധവുമായ ചില നീക്കങ്ങളുണ്ട്. സംഘ്പരിവാർ തങ്ങളുടെ വംശീയ രാഷ്ട്രീയം സ്ഥാപിച്ചെടുക്കാൻ ഉപയോഗിക്കാറുള്ള ഇസ്‍ലാമോഫോബിയയെ തന്ത്രപരമായി ഉപയോഗിച്ച് ക്രൈസ്തവ - മുസ്‍ലിം സൗഹൃദത്തെ ഇല്ലാതാക്കുക എന്ന ഗൂഢതന്ത്രമാണത്. യു.ഡി.എഫിനൊപ്പം നിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്കിനെ അടർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള വർഗീയമായ സോഷ്യൽ എഞ്ചിനീയറങ്ങിനാണ് കേരള സി.പി.എം ശ്രമിച്ചത്.

ഇതിനുവേണ്ടി മുസ്‍ലിംകൾക്കെതിരെ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന നുണകൾ മതേതര ആശങ്കകളായി സി.പി.എമ്മും ഏറ്റെടുത്തു പ്രചരിപ്പിച്ചു. ഹാഗിയ സോഫിയ വിഷയം ആദ്യത്തിൽ തന്നെ വൈകാരികമായും വർഗീയമായും അവതരിപ്പിച്ച് പൊതുചർച്ചക്ക് വെച്ചത് ഇടതുപക്ഷമായിരുന്നു. തുടർന്ന് തങ്ങൾക്കനുകൂലമായ സാമൂഹ്യ വിഭജനത്തിന് ഹസൻ - കുഞ്ഞാലിക്കുട്ടി - അമീർ എന്ന സ്ക്രിപ്റ്റ് തയ്യാറാക്കി മുസ്‍ലിംകൾ ഭരണം പിടിക്കാൻ പോകുന്നു എന്ന അന്തരീക്ഷം നിർമിച്ചെടുത്തു. നേരത്തെ മതേതര കേരളത്തിന്റെ മണ്ണിൽ ഹിന്ദു വോട്ട് ലക്ഷ്യംവെച്ച് സി.പി.എം തയ്യാറാക്കിയ കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാപ്പ എന്ന സ്ക്രിപ്റ്റിന്റെ തന്നെ തുടർച്ചയായിരുന്നു ഇതും.

സി.പി.എമ്മിന്‍റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുസ്‍ലിംകൾക്ക് നേരെയും മലപ്പുറം ജില്ലക്കെതിരെയും നിരന്തരം തീവ്രവാദം ആരോപിക്കുകയും സംഘ്പരിവാർ വാദം കടമെടുത്ത് മുസ്‍ലിം വിദ്യാർഥികളെ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലേക്ക് 'റിക്രൂട്ട് ചെയ്യുന്നു' എന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഇത് പാർട്ടി തീരുമാനമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് നൽകിയ പ്രഭാഷണക്കുറിപ്പിലെ പ്രൊഫഷണൽ കോളേജുമായി ബന്ധപ്പെട്ട മുസ്‍ലിംവിരുദ്ധ തീവ്രവാദ പരാമർശം. പോലീസ് വകുപ്പ് കൈവശമുള്ള, അധികാരമുള്ള പാർട്ടിയാണ് തെളിവില്ലാത്ത നുണകൾ ജനങ്ങളിൽ മുസ്‍ലിം വിരോധം പടർത്താൻ അണികളെ പഠിപ്പിക്കുന്നത്.

സച്ചാർ - പാലൊളി കമ്മിറ്റികളുടെ നിർദ്ദേശമായി 2006 ലെ ഇടതു സർക്കാർ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടപ്പാക്കിയ മുസ്‍ലിം സ്കോളർഷിപ്പിനെ മുന്‍നിര്‍ത്തി ക്രൈസ്തവർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ കൂടി മുസ്‍ലിംകൾ അനർഹമായി കൈപ്പറ്റുന്നു, മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്നിങ്ങനെയുള്ള നുണകള്‍ സംഘ്പരിവാർ പ്രചരിപ്പിച്ചപ്പോള്‍ അതിനെ ശരിവെക്കും വിധം സർക്കാറും മുഖ്യമന്ത്രിയും മൗനം പാലിക്കുകയാണ് ചെയ്തത്.

മുസ്‍ലിംകൾ അനർഹമായ ആനുകൂല്യങ്ങൾ നേടുന്നു എന്ന് സമൂഹത്തിലാകെ തെറ്റിദ്ധാരണ പരക്കുകയും അതുവഴി തെരഞ്ഞെടുപ്പിൽ ക്രൈസ്തവ - മുസ്‍ലിം സൗഹൃദം തകർത്തതിന്റെ ഗുണഫലം നേടിയെടുത്ത ശേഷമാണ് ഇതൊക്കെ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ ഈ പദ്ധതികളുമായി തന്നെ മുന്നോട്ടുപോകാനാണ് കേരള സി.പി.എമ്മിന്‍റെ ശ്രമം. തങ്ങളുടെ തന്ത്രം വിജയിച്ചതു കൊണ്ടാണ് പാർട്ടി സെക്രട്ടറി വിജയ രാഘവനും മന്ത്രി വാസവനും ബിഷപ്പിനെ പുകഴ്ത്തി ബഹുമതി നൽകിയത്. എന്നാല്‍, ഇതിന്‍റെ അന്തിമ ഗുണഭോക്താവ് സംഘ്പരിവാറാണ്.

സി.പി.എമ്മിന് സമ്പൂര്‍ണ മുസ്‍ലിംവിരുദ്ധ പ്രസ്ഥാനമാകാന്‍ ഒരിക്കലും സാധിക്കുന്നതല്ല. ആ ദൗര്‍ബല്യം ഉപയോഗിച്ച് സി.പി.എം സൃഷ്ടിച്ച അന്തരീക്ഷത്തിന്‍റെ ആനുകൂല്യത്തില്‍ സംഘ്പരിവാര്‍ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കും. ഇന്ത്യയില്‍ പലയിടത്തും വിജയിച്ച ഈ സംഘ്പരിവാര്‍ തന്ത്രത്തിന് വഴിയൊരുക്കുകയാണ് കേരള സി.പി.എം ചെയ്യുന്നത്.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    മുസ്‍ലിം വിരുദ്ധതയില്‍ വേരിറങ്ങിപ്പോയ അണികളെ സംഘ്പരിവാറിന് റാഞ്ചാന്‍ എളുപ്പമായിരിക്കും. അതിനാൽ സി.പി.എം അണികള്‍ കൂടി ഈ അപകടം മനസ്സിലാക്കണം. എന്ത് വൃത്തികേട് കാണിച്ചും അധികാരം നിലനിര്‍ത്താനുള്ള ശ്രമം എത്ര അപകടകരമാണെന്ന കാര്യം കേരളം കരുതിയിരിക്കണം, ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+