കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മതം നോക്കി പ്രതികരണം വേണ്ട: എസ്എൻഡിപി വനിതാ സംഘം

Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിലെ ഇരകളുടെയും വേട്ടക്കാരുടെയും മതം മാത്രംനോക്കി പ്രതികരിക്കുകയും കലാപം നടത്താൻ ആഹ്വാനം നടത്തുകയും ചെയ്ത സംഭവ വികാസങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ് എൻഡിപി യോഗം വനിതാ സംഘം. മലബാറിലെ വിവിധ പ്രദേശങ്ങളിൽ കത്ഹ വ സംഭവത്തിലെ ഹർത്താലിന്റെ മറവിൽ ഭൂരിപക്ഷ സമുദായംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആസൂത്രിതമായ അക്രമങ്ങളിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം കോഴിക്കോട് യൂണിയൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

വനിതാ സംഘം കേന്ദ്ര കമ്മിറ്റി നിർവാഹക സമിതി അംഗം ഷൈലജ രവീന്ദ്രൻ കോട്ടയം ഉൽഘാടനം നിർവ്വഹിച്ചു.കോഴിക്കോട് SNDP യൂണിയൻ സെക്രട്ടറി സി.സുധീഷ്‌ അധ്യക്ഷത വഹിച്ചു. വിജയലാൽ നെടുങ്കണ്ടം മുഖ്യ പ്രഭാഷണവും വി പി അശോകൻ ടി കെ മാധവൻ അനുസ്മരണ പ്രഭാഷണവും നടത്തി.

sndp

യൂണിയൻ പ്രസിഡന്റ് ടി ഷനൂബ് സംഘടനാ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ സെക്രട്ടറി ലീലാ വിമലേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർ അഡ്വ.എം.രാജൻ, അഡ്വ.ആനന്ദകനകം, സുജ നിത്യാനന്ദൻ, ശാലിനി കക്കുഴിപ്പാലം എന്നിവർ പ്രസംഗിച്ചു.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് കെ വി ശോഭ സ്വാഗതവും വൈസ് പ്രസിഡൻറ് പി കെ ശ്രീലത നന്ദിയും പറഞ്ഞു.

2018-21 വർഷത്തേക്കുള്ള ഭാരവാഹികളായി കെവി ശോഭ (പ്രസിഡന്റ്), ശോഭന കെ (വൈസ് പ്രസിഡന്റ്) ലീലാ വിമലേശൻ (സെക്രട്ടറി), സുജ നിത്യാനന്ദൻ (ട്രഷറർ), പി കെ ശ്രീലത, ഷിബിക എം, ശാലിനി കക്കുഴിപ്പാലം (കേന്ദ്രസമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ബാലജനയോഗം കോഡിനേറ്ററായി ബ്രിന തറമ്മൽ, കുമാരി സംഘം കോർഡിനേറ്റർമാരായി നിജില ഷൈലേഷ്, അമൃത സന്തോഷ്, ശാന്തി ചന്ദ്ര എന്നിവരെയും തെരഞ്ഞെടുത്തു.

English summary
Religion will not consider for reacting to issues regarding woman says sndp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X