വയലില്‍ ഇറങ്ങി ട്രാക്റ്റര്‍ ഓടിച്ചും ഞാറ് നട്ടും ആലത്തൂരിന്‍റെ പെങ്ങളൂട്ടി, വീഡിയോ
Recommended Video
പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചരത്തിന് വോട്ടര്‍മാരെ കൈയ്യിലെടുത്തത് തന്‍റെ നാടന്‍ പാട്ട് കൊണ്ടാണ്. ഘോര ഘോരം പ്രസംഗിച്ച് മറ്റ് സ്ഥാനാര്‍ത്ഥികള്‍ കൈയ്യടി നേടിയപ്പോള്‍ വോട്ടര്‍മാര്‍ക്ക് ഇടിയിലേക്ക് ഇറങ്ങി അവരിലൊരാളി പാട്ടു പാടിയും നൃത്തം ചെയ്തു രമ്യ സ്നേഹം പിടിച്ചു പറ്റി. 'പാട്ട്' വിമര്‍ശനങ്ങളേയെല്ലാം തള്ളി രമ്യ ആലത്തൂരില്‍ ചുമ്മാ പാട്ടും പാടി ജയിച്ച് കയറുകയും ചെയ്തു. ഇപ്പോഴിതാ ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിയിരിക്കുകയാണ് രമ്യ. സദസിലൊന്നുമല്ല, നല്ല ഒന്നാന്തരം വയലില്‍ ട്രാക്ക്റ്റര്‍ ഓടിച്ചും ഞാറ് നട്ടും ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് ആലത്തൂരിന്‍റെ സ്വന്തം എംപി.

ജയിച്ച് കഴിഞ്ഞാലും ഞാന്‍ നിങ്ങളില്‍ ഒരാളായി മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെന്ന ഉറപ്പായിരുന്നു പ്രചരണത്തിനിടയില്‍ ആലത്തൂരിന്‍റെ എംപി രമ്യ ഹരിദാസ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക്. ഇപ്പോള്‍ തന്‍റെ വാക്ക് പാലിച്ച് ആലത്തൂരിന്‍റെ പെങ്ങളൂട്ടിയായി അവര്‍ മണ്ഡലത്തില്‍ കസറുകയാണ്. വയലില്‍ ഇറങ്ങി ഞാറ് നടുന്നതിന്‍റേയും ട്രാക്റ്റര്‍ ഓടിക്കുന്നതിന്‍റേയും വീഡിയോ രമ്യ തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
നിരവധി പേര്‍ 'മണ്ണിലിറങ്ങിയ' എംപിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൂണിലും തുരുമ്പിലും രമ്യയുണ്ട് അതാണ് ആലത്തൂരിന്റെ വിജയം എന്നാണ് വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്‍റെ ഉരുക്ക് കോട്ടയില്‍ രമ്യ ജയിച്ച് കയറിയത്. മണ്ഡലത്തിലെ വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് രമ്യ തകര്‍ത്തെറിഞ്ഞത്.












Click it and Unblock the Notifications