• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മീഡിയാ മാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം': ചെന്നിത്തലക്ക് മറുപടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജക്ക് സോഷ്യല്‍ മാനിയ പരാമര്‍ശത്തില്‍ പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. മീഡിയാ മാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം എന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ആരോഗ്യ മന്ത്രി രണ്ടും മൂന്നൂം വാര്‍ത്താ സമ്മേളനം നടത്തേണ്ടതില്ലെന്നും മന്ത്രിയെ മീഡിയാ മാനിയ ഒഴിവാക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോഗ്യ വകുപ്പ് മന്ത്രി ഇമേജ് ബില്‍ഡിംഗ് അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കകളാണ് താന്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുട്ടിച്ചേര്‍ക്കുന്നു. നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ആരോഗ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

'ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടൻ', ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസുകാരന്റെ കുറിപ്പ് വൈറൽ

കേരളത്തില്‍ ഇതിനകം 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുുടംബത്തിലെ മൂന്ന് പേര്‍ക്കാണ് ആദ്യം പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കും കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. വിദേശത്തുനിന്ന് അടുത്ത ദിവസങ്ങള്‍ക്കിടെ തിരിച്ചെത്തിയവരാണ് ഇരുവരും. വെള്ളിയാഴ്ച ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമുള്ളവരെയും നിരീക്ഷിച്ച് വരുന്നുണ്ട്.

ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍...

ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍...

ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത്‌ വസ്തുതകൾ. നിറയുന്നത്‌ കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്‌, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയുമാണെന്നും ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്‌. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണമെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത്‌ കാണാം. ടീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ, നിങ്ങളേയും കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. അവർ പറയാതെ പറയുന്നുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

അറപ്പുതോന്നുന്നൂ ചെന്നിത്തലേ...

അറപ്പുതോന്നുന്നൂ ചെന്നിത്തലേ...

അറപ്പുതോന്നുന്നൂ ചെന്നിത്തലേ... ഭരണത്തില്‍ നിങ്ങളായിരുന്നെങ്കില്‍ കേരളം ഇന്നൊരു ശവക്കൂനയായി മാറിയേനെ... സ്വയം അപഹാസ്യനാവാതിരിക്കാനെങ്കിലും ശ്രമിച്ചുകൂടെ? എന്നാണ് ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 ഞങ്ങൾക്കറിയണം സർ...

ഞങ്ങൾക്കറിയണം സർ...

ഞങ്ങൾക്കറിയണം സർ... ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അറിയണം. ഈ ഞങ്ങൾ എന്ന് പറയുമ്പോൾ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സംവിധായകന്‍ മനു അശോകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരുപാട് വലിയ ആളുകൾ ഇരുന്ന പദവിയിൽ ആണ് നിങ്ങൾ ഇരിക്കുന്നത്. BE RESPONSIBLE .

കഷ്ടം... നിങ്ങളുടെ രാഷ്ട്രീയ നാടകം

കഷ്ടം... നിങ്ങളുടെ രാഷ്ട്രീയ നാടകം

ഒരു സാമൂഹിക വിപത്തിനെ നേരിടാൻ ഒരു ജനതയും, നിങ്ങൾ ഉൾപ്പെടുന്ന ഒരു സർക്കാരും അഹോരാത്രം പണിയെടുക്കുമ്പോൾ അതിൻറെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം , ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും മനു അശോകന്‍ ഓര്‍മിപ്പിക്കുന്നു. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങൾക്ക് മുമ്പിൽ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആളല്ല സർ ശൈലജ ടീച്ചർ. നിപ്പക്കും , പ്രളയത്തിനും മുൻപിൽ കുലുങ്ങാതെ ആർജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political drama യിലൂടെ തളർത്താൻ ആണോ നിങ്ങൾ ശ്രമിക്കുന്നത്, കഷ്ടം... നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചർ പറഞ്ഞപോലെ " ജനം കാണുന്നുണ്ട്"

 ആര് ജീവനോടെ ബാക്കി കാണും??

ആര് ജീവനോടെ ബാക്കി കാണും??

ഈ സംസ്ഥാനത്ത് മുന്‍ ആരോഗ്യമന്ത്രി നിങ്ങളായിരുന്നെങ്കിലോ.... ങ്കിലോ.. ങ്കിലോ.. ??

ആര് പത്രസമ്മേളനം നടത്തും?

ആര് പ്രതിപക്ഷ നേതാവാകും??

ആര് ജീവനോടെ ബാക്കി കാണും?? എന്നായിരുന്നു സംവിധായകന്‍ വിപിന്‍ ദാസ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.

ഈ ഡയലോഗ് അടിക്കാന്‍ ചെന്നിത്തല സര്‍ കാണില്ലായിരുന്നു. നിപ്പ സമയത്ത് തന്നെ ആയിരങ്ങളുടെ കുടെ പുള്ളിയും സ്വര്‍ഗ്ഗം പൂകിയേനെ, ബാക്കിയുള്ളവരെ ഈ മീഡിയാ മാനിയാക് ടീച്ചറും ഞാനും ഉള്‍പ്പെടെയുള്ള പകുതി കേരള ജനതയെയും എന്തിന് പ്രസ്തുത ആരോഗ്യ മന്ത്രി സാറിനെയുള്‍പ്പെടെ കൊറോണ കൊണ്ടുപോയെനെയെന്നും വിപിന്‍ ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ടീച്ചര്‍ നോക്കിക്കോളും പൊന്നുപോലെ...

ടീച്ചര്‍ നോക്കിക്കോളും പൊന്നുപോലെ...

താരതമ്യം ചെയ്യുന്നത് ശരിയല്ല... എന്നിരുന്നാലും പ്രളയവും നിപ്പയും കൊറോണയും പോലുള്ള ദുരന്ത സമയത്തും നല്ലത് ചെയ്യുന്നത് കണ്‍മുന്നില്‍ കണ്ടാല്‍ പോലും അതില്‍ രാഷ്ട്രീയ ലാക്കുവെച്ച് സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെ കണ്ടത് കൊണ്ട് പറയുന്നതാ!! പനിയൊന്നും ഇല്ലല്ലോ... ല്ലേ സാറെ? എന്തേലും ഉണ്ടേല്‍ പറയണം ടീച്ചര്‍ പൊന്നുപോലെ നോക്കിക്കോളുമെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ക്കുന്നു.

English summary
Replies to Ramesh Chennithala over Media maniac comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more