
ഉണ്ണി ബാലകൃഷ്ണന് പകരം എംജി രാധാകൃഷ്ണന്‍ മാതൃഭൂമിയിലേക്ക്? തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ നിന്ന് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ പുതിയ സ്ഥാപനത്തിലേക്ക് എത്തുമെന്ന് സൂചന. സോഷ്യല്‍ മീഡിയയില്‍ അടക്കം അത്തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. എംജി രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിലേക്കാണോ എന്നാണ് ചര്‍ച്ചകള്‍.

മാതൃഭൂമി ന്യൂസില്‍ ചീഫ് ഓഫ് ന്യൂസ് പോസ്റ്റാണ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. നേരത്തെ ഈ പോസ്റ്റിലുണ്ടായിരുന്നത് ഉണ്ണി ബാലകൃഷ്ണനാണ്. അദ്ദേഹം അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. ഏഴ് വര്‍ഷത്തോളം ഏഷ്യാനെറ്റ് ന്യൂസിലന്റെ തലപ്പത്ത് ഉണ്ടായിരുന്നു എംജി രാധാകൃഷ്ണന്‍. ഇന്ത്യാ ടുഡേയില്‍ നിന്നാണ് അദ്ദേഹം 2014 ജൂലായില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായി ജോയിന്‍ ചെയ്യാനെത്തിയത്. എംജിആര്‍ രാജിവെച്ചതിന് പിന്നാലെ മനോജ് കെ ദാസ് ഏഷ്യാനെറ്റിന്റെ ന്യൂസ് മാനേജിംഗ് എഡിറ്ററായും ചുമതലയേറ്റിരുന്നു.

ഏഷ്യാനെറ്റിലായിരുന്നപ്പോള്‍ നിരവധി ആരോപണങ്ങളും ബിജെപി സംസ്ഥാന നേതൃത്വം എംജി രാധാകൃഷ്ണനെതിരെ ഉന്നയിച്ചിരുന്നു. ചാനല്‍ ബഹിഷ്‌കരിക്കാനും ബിജെപി തീരുമാനിച്ചിരുന്നു. ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് സമയം മുതല്‍ ആസൂത്രിതമായ പ്രചാരണം ഏഷ്യാനെറ്റ് നടത്തുന്നുവെന്നായിരുന്നു ആരോപണം. അതേസമയം മനോജ് ദാസ് വരുന്നതോടെ ഈ പ്രശ്‌നം പരിഹരിച്ചേക്കും. ഏ്ഷ്യാനെറ്റ് ന്യൂസ് അടക്കം ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ഗ്രൂപ്പിന് കീഴിലുള്ള വാര്‍ത്താ ചാനലുകളുടെ ചുമതലയാണ് മനോജ് ദാസിനുണ്ടാവുക.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിചയസമ്പന്നനും എന്ന ലേബല്‍ എംജി രാധാകൃഷ്ണനുണ്ട്. അദ്ദേഹത്തെ മാതൃഭൂമിയിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത്. അന്തിമ തീരുമാനം ഉടനുണ്ടാവും. മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവി ഒഴിഞ്ഞ രാജീവ് ദേവരാജ് എക്‌സിക്യൂട്ടീവ് എഡിറ്ററായി മാതൃഭൂമിയില്‍ ചുമതലയേറ്റിട്ടുണ്ട്. പക്ഷേ ഉണ്ണി ബാലകൃഷ്ണന്റെ ചീഫ് ഓഫ് ദ ന്യൂസ് പോസ്റ്റ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസില്‍ മാനേജിംഗ് എഡിറ്ററായി മനോജ് കെ ദാസ് ജോയിന്‍ ചെയ്താല്‍ അടുത്ത ദിവസമോ അതിന് മുമ്പോ എംജി രാധാകൃഷ്ണന്‍ മാതൃഭൂമിയിലെത്തിയേക്കും. അദ്ദേഹം മാതൃഭൂമിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലാണ് എന്നാണ് സംസാരം. നിലവില്‍ എംജി രാധാകൃഷ്ണന്റെ ചുമതല കൂടി വഹിക്കുന്നത് രാജീവ് ദേവരാജാണ്. ആ പ്രശ്‌നം പരിഹരിക്കാന്‍ ഒരു പ്രമുഖ എഡിറ്റര്‍ വേണമെന്ന അഭിപ്രായം മാതൃഭൂമിയിലുണ്ട്.
Recommended Video

ഉണ്ണി ബാലകൃഷ്ണന് പകരം ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന പരിഗണനയും എംജി രാധാകൃഷ്ണനുണ്ട്. മാധ്യപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനുള്ള ബ്രാന്‍ഡ് നെയിമും മാതൃഭൂമിക്ക് ആവശ്യമാണ്. അതേസമയം ജനം ടിവി മാതൃഭൂമി ന്യൂസിന് മുകളില്‍ വന്നതും റേറ്റിംഗില്‍ പിന്നിലായതും എല്ലാം നിലവില്‍ മാതൃഭൂമിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അത് മെച്ചപ്പെടുത്താന്‍ കൂടിയാണ് എംജിആറിനെ കൊണ്ടുവരുന്നത്.