Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് പ്രമേയം കേരളത്തിന്റെ അന്തസ്സുയർത്തി: ഐഎൻഎൽ

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തെയും കോർപ്പറേറ്റ് അജണ്ടയെയും തുറന്നെതിർത്തും അപലപിച്ചും കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ നടപടി കേരളത്തിന്റെ അന്തസ്സുയർത്തുന്നതും മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുൽ വഹാബ്.

വികലവും വിഭാഗീയവുമായ നടപടികളിലൂടെ ദ്വീപിൽ അശാന്തി പടർത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ദ്വീപിൽ നിന്നും പറഞ്ഞു വിടണമെന്നാവശ്യം കേരളത്തിന്റെ പൊതുവികാരമാണ്. ഇക്കാര്യം ശക്തമായി ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രി മുഴുവൻ കേരളീയരുടെയും അഭിനന്ദനമർഹിക്കുന്നു. കേരള നിയമസഭയുടെ നിലപാട് ദ്വീപുനിവാസികളെ കേരളത്തോട് കൂടുതലടുപ്പിച്ചിരിക്കുകയാണ് .കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട് നിയമസഭയും സമാനമായ പ്രമേയം പാസ്സാക്കുകയാണെങ്കിൽ ആ നടപടി രാജ്യത്തെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുമെന്ന് അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടു.

INL Lakshadweep

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. നിയമസഭയിലെ ആദ്യ പ്രമേയം തന്നെ ഏകകണ്ഠമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. മുഖ്യമന്ത്രിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ വലിയ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ദേശീയ തലത്തിൽ തന്നെ ഇത് വാർത്തയായിക്കഴിഞ്ഞിട്ടുണ്ട്. കേരളം ആണ് ഈ വിഷയത്തിൽ ലക്ഷദ്വീപിന് പൂർണ പിന്തുണ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ലക്ഷദ്വീപിലെ നടപടികളിൽ ഒരു അസ്വാഭാവികതയും ഇല്ലെന്നും ദ്വീപിന്റെ ഭാവിക്കും വികസനത്തിനും വേണ്ടിയാണ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ എന്നാണ് ബിജെപിയുടെ നിലപാട്. പക്ഷേ, ലക്ഷദ്വീപിലെ ബിജെപി നേതൃത്വത്തിന് വിരുദ്ധമായ നിലപാടാണുള്ളത്. അവർ, ബിജെപി ദേശീയ അധ്യക്ഷനേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+