ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് സര്‍ക്കാര്‍; ടെസ്റ്റിനുള്ള വാഹനങ്ങളുടെ കാലാവധി 18 വര്‍ഷമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പരിഗണിച്ചാണ് പുതിയ ഉത്തരവ്.
രണ്ട് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ, ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശങ്ങള്‍.

ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് പാസായ 2,24972 പേരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തുക.
അധിക ടെസ്റ്റുകള്‍ നടത്താന്‍ റീജ്യണല്‍ ആര്‍ടിഒമാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോള്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതിയുണ്ട്. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവല്‍ ക്ലച്ച്-ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം.












Click it and Unblock the Notifications