കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിക്കും പച്ചക്കറിക്കും വില കൂടിയാല്‍ പിന്നെ സമരം ചെയ്യണ്ടേ മമ്മൂട്ടീ?

  • By Muralidharan
Google Oneindia Malayalam News

കള്ളിന് വില കൂട്ടിയാല്‍ ഇവിടെ ആര്‍ക്കും പരാതിയില്ലെന്ന് മമ്മൂട്ടി. എത്രയധികം സാധനങ്ങള്‍ക്ക് ഇവിടെ വില കൂടുന്നു. ആര്‍ക്കും പരാതിയില്ല. എന്നാല്‍ അരിക്ക് വില കൂടിയാല്‍ അപ്പോള്‍ സമരം ചെയ്യും. അരിക്കും പച്ചക്കറികള്‍ക്കും അല്‍പം വില കൂടുതല്‍ നല്‍കി വാങ്ങാനുള്ള മനസ്ഥിതി ആളുകള്‍ ഉണ്ടാക്കണം. സി പി എം സംഘടിപ്പിച്ച ജൈവ കര്‍ഷക മഹാമഹത്തിലായിരുന്നു താരത്തിന്റെ ഈ വാക്കുകള്‍.

അരിക്ക് വില കൂടുമ്പോള്‍ ആളുകള്‍ക്ക് പരാതിയാണ്. എന്നാല്‍ അരി ആരും ഉത്പാദിപ്പിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അരിയാഹാരം കഴിക്കുന്നവരാണ്‌നമ്മള്‍. ഏറ്റവും അധികം ഉപയോഗിക്കുന്ന അരിക്കും പച്ചക്കറിക്കും കുറച്ച് കൂടുതല്‍ വില കൊടുത്ത് വാങ്ങിക്കാന്‍ എല്ലാവരും തയ്യാറകണം - മമ്മൂട്ടി പറയുന്നതൊക്കെ കര്‍ഷകരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയാണ്.

mammootty

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴാണ് മമ്മൂട്ടിയുടെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. ഉള്ളിക്ക് ഇപ്പോള്‍ തന്നെ വില കൂടി എണ്‍പത് രൂപയോളമായി. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണം ഉണ്ണാറാകുമ്പോഴേക്കും പച്ചക്കറി വില വീണ്ടും കൂടാനിടയുണ്ട്. ജീവിതച്ചെലവിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരുടെ കഥ വല്ലതും മമ്മൂട്ടി അറിയുന്നുണ്ടോ.

അരിക്കും പച്ചക്കറിക്കും വില കൂടുമ്പോള്‍ സമരം ചെയ്യുന്നത് കര്‍ഷകരെ തകര്‍ക്കലാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. സി പി എം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചാണ് താരം ഇത് പറഞ്ഞത് എന്നതാണ് ഏറെ രസകരം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ഏറ്റവും കൂടുതല്‍ സമരം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ച് പാര്‍ട്ടിയുടെ നയങ്ങളെത്തന്നെ തള്ളിപ്പറഞ്ഞതുപോലെയായി താരത്തിന്റെ വാക്കുകള്‍.

English summary
Actor Mammootty questions people mentality. We used to complain when rice price increase, not liqueur price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X