ഇഷ്ടമുള്ളത് ധരിക്കുക; ലൈംഗിക ദാരിദ്ര്യം പിടിച്ചവർ ചിന്തിക്കുന്നത് ഓർത്ത് ആശങ്കപ്പെടാൻ സമയമില്ല: റിമ

കോഴിക്കോട്: ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ ജന്‍ഡർ ന്യൂട്രല്‍ യൂണിഫോം പദ്ധതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. എംഎസ്എഫ് ഉള്‍പ്പടേയുള്ള ചില വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മുസ്ലിം സംഘടനകളും പദ്ധതിക്കെതിരെ പ്രതിഷേധവുമായി വരുമ്പോഴും വിദ്യാർത്ഥികള്‍ക്കിടയിലും പൊതു സമൂഹത്തിന് ഇടയിലും പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് വസ്ത്ര സ്വാതന്ത്രത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി ഉയർന്ന് വരുന്നത്.

ഈ അവസരത്തില്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിത്തിനെന്ന് സ്ത്രീകള്‍ ഓർക്കണമെന്നാണ് ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ് എന്ന തലക്കെട്ടില്‍ ട്രൂ കോപ്പി തിങ്കില്‍ എഴുതിയ കുറിപ്പില്‍ റിമ വ്യക്തമാക്കുന്നത്.

സ്കൂള്‍ കാലത്തെ യൂണിഫോമിനെ കുറിച്ചും വീട്ടില്‍ തന്നെ പെണ്‍കുട്ടികള്‍

സ്കൂള്‍ കാലത്തെ യൂണിഫോമിനെ കുറിച്ചും വീട്ടില്‍ തന്നെ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന വേർതിരിവിനെ കുറിച്ച് പറഞ്ഞാണ് റിമയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒരു മലയാളി പുരുഷന്റെ കാഴ്ചയില്‍, കാഴ്ചയ്ക്കുവേണ്ടി എപ്പോഴും നെഗറ്റീവായി ചിത്രീകരിക്കപ്പെട്ടിരുന്നത് സ്ലീവ്‌ലെസ്സ് ബ്ലൗസും കടുംനിറമുള്ള ലിപ്സ്റ്റിക്കുമിട്ട, സ്വന്തം കാറ് സ്വയം ഓടിക്കുകയും സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന സ്ത്രീകളായിരുന്നുവെന്ന് തന്റെ കുറിപ്പില്‍ റിമ കല്ലിങ്കല്‍ ഓർമ്മിപ്പിക്കുന്നു.

കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

സിനിമയിലെ സൊസൈറ്റി ലേഡീസിനെ ഓര്‍മയുണ്ടോ? സ്ലീവ്‌ലെസ്സ് ബ്ലൗസും

'സിനിമയിലെ സൊസൈറ്റി ലേഡീസിനെ ഓര്‍മയുണ്ടോ? സ്ലീവ്‌ലെസ്സ് ബ്ലൗസും കടുംനിറമുള്ള ലിപ്സ്റ്റിക്കുമിട്ട സ്ത്രീകള്‍. സ്വന്തം കാറ് സ്വയം ഓടിക്കുകയും സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന സ്ത്രീകള്‍. ഒരു മലയാളി പുരുഷന്റെ കാഴ്ചയില്‍, കാഴ്ചയ്ക്കുവേണ്ടി എപ്പോഴും നെഗറ്റീവായി ചിത്രീകരിക്കപ്പെട്ടിരുന്ന സ്ത്രീകള്‍. സ്ഥിരം വില്ലത്തികളായിരുന്നത്, സമ്പന്നരും സ്വന്തം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ബിസിനസ്സ് ചെയ്തിരുന്ന സ്ത്രീകളാണ്. '- റിമ കല്ലിങ്കല്‍ കുറിച്ചു.

യാത്ര ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സംസ്ഥാനം വിട്ടാല്‍ സ്വതന്ത്രവും

യാത്ര ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സംസ്ഥാനം വിട്ടാല്‍ സ്വതന്ത്രവും കംഫര്‍ട്ടബിളും മോഡേണുമായ ഉടുപ്പുകള്‍ ധരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിക്കുന്ന താരം ഒരു 'നല്ല പെണ്‍കുട്ടി'യുടെ അച്ചിലേക്ക് ഉരുക്കിയൊഴിച്ച് പ്രതിഷ്ഠിക്കുന്നതിനായി സ്വന്തം ശരീരത്തെ പൊതിഞ്ഞ് വെയ്ക്കണമെന്ന് സ്ത്രീകള്‍ എല്ലാക്കാലത്തും ഓര്‍മിപ്പിക്കപ്പെട്ടുകൊണ്ടിരുന്നുവെന്നും ഓർമ്മപ്പെടുത്തുന്നു.

സ്വന്തം വ്യക്തിത്വത്തിന്റെ ചുക്കിച്ചുളിഞ്ഞ വേര്‍ഷന്‍ മാത്രം പുറത്തു കാണിക്കാന്‍

സ്വന്തം വ്യക്തിത്വത്തിന്റെ ചുക്കിച്ചുളിഞ്ഞ വേര്‍ഷന്‍ മാത്രം പുറത്തു കാണിക്കാന്‍ കഴിയുന്ന തരത്തില്‍ നിരന്തരം സദാചാര വിചാരണയ്ക്ക് സ്ത്രീകള്‍ വിധേയരായി. ഉള്ളിലുള്ള കരുത്തിന്റെ പൂര്‍ണതയെ സ്വയം കണ്ടെത്താനോ അനുഭവിക്കാനോ രൂപപ്പെടുത്തിയെടുക്കാനോ ഒരിക്കലും അനുവദിച്ചില്ല. അതെ, ഞങ്ങൾ കാലുകളും മുലകളും ചന്തിയുമുള്ള മനുഷ്യ സ്ത്രീകളാണ്. ശരീര ചർമത്തിൽ കാറ്റുകൊള്ളാൻ ഇഷ്ടമുള്ള സ്ത്രീകൾ. പരിധിയില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നവർ. വൃത്തികെട്ട കണ്ണുകൾ കൊണ്ട് ശരീരവും വസ്ത്രവും സ്കാൻ ചെയ്യപ്പെടില്ല എന്ന ഉറപ്പോടെ ചുറ്റുമിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണെന്നും ട്രൂ കോപ്പിയില്‍ എഴുതിയ ലേഖനത്തില്‍ റിമ കല്ലിങ്കല്‍ വ്യക്തമാക്കുന്നു.

ഇട്ടിരിക്കുന്ന ടോപ്പുകൾ ഒട്ടും സുതാര്യമല്ല എന്നും ബ്രായുടെ സ്ട്രാപ്പ് പുറത്തുകാണുന്നില്ല

ഇട്ടിരിക്കുന്ന ടോപ്പുകൾ ഒട്ടും സുതാര്യമല്ല എന്നും ബ്രായുടെ സ്ട്രാപ്പ് പുറത്തുകാണുന്നില്ല എന്നും പാവാടയുടെ നീളം ചുറ്റുമുള്ള മനുഷ്യരുടെ കയ്യിലുള്ള സ്കെയിലിനനുസരിച്ച് തന്നെയാണെന്നും നൂറു തവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഗതികേടിൽ നിന്ന് സ്ത്രീകള്‍ക്ക് പുറത്ത് വരണം. മുല മറയ്ക്കാനുള്ള അവകാശത്തിന് ധീരമായി പോരാടിയ സ്ത്രീകളുടെ നാട്ടിലിരുന്നാണ് വസ്ത്രത്തിനു മേലുള്ള ഞങ്ങളുടെ തെരഞ്ഞെടുപ്പിന്റെ അധികാരത്തിനുവേണ്ടി പോരാടേണ്ടി വരുന്നത് എന്നതാണ് വിരോധാഭാസമെന്നും റിമ കല്ലിങ്കല്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് തിരഞ്ഞെടുപ്പിന്റെയും വ്യക്തി സ്വാതന്ത്രിന്റെയും രാഷ്ട്രീയമാണ്

ഇത് തിരഞ്ഞെടുപ്പിന്റെയും വ്യക്തി സ്വാതന്ത്രിന്റെയും രാഷ്ട്രീയമാണ്. ആവിഷ്കരിക്കുന്ന ആത്മത്തിന്റെയും ആത്മപ്രകാശനത്തിന്റെയും രാഷ്ട്രീയമാണ്. 'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്. '- റിമ കല്ലിങ്കല്‍ കുറിക്കുന്നു.

പുരുഷന്‍മാരില്‍ പലർക്കും സ്ത്രീകൾക്കുനേരെയുള്ള

പുരുഷന്‍മാരില്‍ പലർക്കും സ്ത്രീകൾക്കുനേരെയുള്ള വയലൻസ് സ്വാഭാവികമായ ഒന്നാണെന്നും അറിയാം. നിങ്ങളോട് ഒറ്റക്കാര്യം പറയാം, ആ കാലം ഇനിയില്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു. നിങ്ങളുടെ വില പേശലുകൾക്ക് നിന്നുതന്നിരുന്ന, നിങ്ങളുടെ സമർപ്പിത അടിമകളായി ജീവിച്ചിരുന്ന കാലം. ആ ജീവിതം ജീവിക്കാൻ ഇനി മനസ്സില്ല. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഞങ്ങളെ തള്ളിത്താഴെയിടാന്‍ നിങ്ങള്‍ ശ്രമിക്കും. പക്ഷേ അതേ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഞങ്ങള്‍ കുതിക്കുകയും നിങ്ങളുടെ ദുര്‍ബലമായ അഹംബോധങ്ങളെ അട്ടിമറിക്കുകയും ചെയ്യുമെന്നും കുറിപ്പില്‍ റിമ കല്ലിങ്കല്‍ കൂട്ടിച്ചേർക്കുന്നു

ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+