കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി മോഷണം; വിവരം നല്‍കുന്നവര്‍ക്ക് 50,000 പാരിതോഷികമെന്ന് ഋഷിരാജ് സിംഗ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: നല്ല ഉദ്യോഗസ്ഥര്‍ അങ്ങിനെയാണ്, അവരെ ഏതു വകുപ്പിലേക്ക് സ്ഥാനം മാറ്റിയാലും തന്നാലാവുന്ന വിധം വകുപ്പ് ഭംഗിയായി നടത്തിക്കൊണ്ടുപോകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ നിയമലംഘകരുടെ പേടി സ്വപ്‌നമായിരുന്ന ഋഷിരാജ് സിംഗ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം മേധാവിയായി മാറ്റപ്പെട്ടതോടെ അവിടെയും താരമാവുകയാണ്.

വൈദ്യതി ബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവയ്ക്കുന്ന വൈദ്യുതി മോഷണത്തിനെതിരെ നേരത്തെ ദുര്‍ബലമായ നടപടികള്‍ മാത്രമാണ് കൈക്കൊണ്ടിരുന്നതെങ്കില്‍ ഋഷിരാജ് സിംഗ് വിജിലന്‍സ് വിഭാഗം മേധാവിയായതോടെ വൈദ്യുതി മോഷണത്തിന് അറുതിവരുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

rishiraj-singh

കഴിഞ്ഞദിവസം ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി മോഷണം പിടികൂടിയതിന്റെ പിന്നാലെ, വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കനത്ത പാരിതോഷികവും സിങ്കം പ്രഖ്യാപിച്ചിരിക്കുകയാണ്. പിഴത്തുകയുടെ 5 ശതമാനമോ 50,000 രൂപയോ ആയിരിക്കും വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലമെന്ന് ഋഷിരാജ്‌സിംഗ് അറിയിച്ചു.

കഴിഞ്ഞദിവസം പിറവത്ത് നടത്തിയ പരിശോധനയില്‍ 72 ലക്ഷത്തിന്റെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയിരുന്നു. വര്‍ക്കലയിലെ എജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഒഫ് അക്വാകള്‍ച്ചര്‍ വക ഹാച്ചറിയില്‍ 7.85 ലക്ഷം രൂപയുടെ വൈദ്യുതി മോഷണവും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. വൈദ്യുതി മോഷണം ശരിയായ രീതിയില്‍ പിടികൂടുകയാണെങ്കില്‍ മാത്രം വൈദ്യുതി വകുപ്പിന്റെ കടബാധ്യത ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Rishiraj Singh announces reward for power theft information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X