മട്ടന്‍ ബിരിയാണിയുടെ മറവില്‍ പൂച്ച ബിരിയാണി; തട്ടുകടകളിലെ കളികള്‍ പൊളിഞ്ഞു, ഞെട്ടിപ്പിക്കുന്ന സത്യം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  തട്ടുകടകളില്‍ മട്ടന്‍ ബിരിയാണിക്ക് പകരം പൂച്ചബിരിയാണി | Oneindia Malayalam

  ചെന്നൈ: നാടുനീളെ ഇപ്പോള്‍ തട്ടുകടകളാണ്. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുറന്നു പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍... ഇതിനൊന്നും യാതൊരു കുറവുമില്ല ഇപ്പോള്‍. ഇവിടെയൊക്കെ സ്വാദിഷ്ടമായ ഭക്ഷവും ലഭിക്കും. ചൂടോടെ... ഏത് ഭക്ഷണവും ചൂടോടെ ലഭിക്കുമ്പോള്‍ രുചി കൂടുമെന്നത് സ്വാഭാവികം. പക്ഷേ, നിങ്ങള്‍ കഴിച്ചിരുന്നത് പൂച്ച ബിരിയാണിയാണെന്ന് അറിഞ്ഞാല്‍ നെറ്റി ചുളിയില്ലേ? സത്യമാണ്... മട്ടന്‍ ബിരിയാണി എന്ന പേരില്‍ തട്ടുകടകളില്‍ വില്‍ക്കുന്നത് പൂച്ച ബിരിയാണി ആണത്രെ. അന്വേഷണത്തില്‍ ഇക്കാര്യം തെളിയുകയും ചെയ്തു...

  എന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകം

  പൂചകളെ കാണാതായി

  പൂചകളെ കാണാതായി

  നാട്ടില്‍ കറങ്ങി നടന്നിരുന്ന പൂചകളെ കാണാതായതോടെ നടത്തിയ അന്വേഷണമാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. മൃഗസ്‌നേഹികളായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് പരിശോധിച്ചത്.

  ചെന്നൈ നഗരത്തില്‍

  ചെന്നൈ നഗരത്തില്‍

  ചെന്നൈ നഗരത്തില്‍ പതിവായി കണ്ടിരുന്ന പൂച്ചകളുടെ എണ്ണം കുറഞ്ഞു വന്നതോടെയാണ് തുടക്കം. പിന്നീട് പൂച്ചകളെ തീരെ കാണാതായി. പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് പരിശോധന തുടങ്ങി.

  കമ്മീഷണര്‍ക്ക് പരാതി

  കമ്മീഷണര്‍ക്ക് പരാതി

  വിശദമായ അന്വേഷണം വേണമെന്ന ബോധ്യമായ സംഘടന ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. തുടര്‍ന്ന് അന്വേഷണം വ്യാപകമായി. പോലീസിന് സര്‍വ പിന്തുണയുമായി സംഘടനാ പ്രവര്‍ത്തകരും കൂടെ ചേര്‍ന്നു.

  ഞെട്ടിക്കുന്ന സംഭവം

  ഞെട്ടിക്കുന്ന സംഭവം

  രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന സംഭവമാണ്. നരികൊറവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് നിന്ന് 40ഓളം പൂച്ചകളെ ഒരുമിച്ച് കണ്ടെത്തിയതാണ് വഴിത്തിരവായത്. ഇവരാണ് നഗരത്തിലെ പൂച്ചകളെ പിടിച്ചുകൊണ്ടുപോയിരുന്നതെന്ന് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് നേതാവ് ഡോ. ഷറണി പെരേര പറഞ്ഞു.

  രാത്രി നഗരത്തില്‍

  രാത്രി നഗരത്തില്‍

  രാത്രി നഗരത്തില്‍ ഇറങ്ങുന്ന നരിക്കൊറവ വിഭാഗത്തില്‍പ്പെട്ടവര്‍ എല്ലാ പൂച്ചകളെയും പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഇവരെ പിടികൂടി ചോദിച്ചപ്പോള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

  തട്ടുകടക്കാര്‍ക്ക് വില്‍ക്കും

  തട്ടുകടക്കാര്‍ക്ക് വില്‍ക്കും

  പൂച്ചകളെ ഇവര്‍ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാര്‍ക്ക് വില്‍ക്കുകയാണത്രെ പതിവ്. കടക്കാര്‍ മട്ടന്‍ ബിരിയാണി എന്ന പേരില്‍ പൂച്ച ഇറച്ചി ഉപയോഗിച്ച് ബിരിയാണിയുണ്ടാക്കി വില്‍ക്കും. ആട്ടിറച്ചിക്ക്് പകരം പൂച്ച ഇറച്ചി.

  ബാറുകള്‍ക്ക് മുമ്പില്‍

  ബാറുകള്‍ക്ക് മുമ്പില്‍

  ഇത്തരം ബിരിയാണികള്‍ നഗരത്തില്‍ വില്‍ക്കുന്നത് കൂടുതലും ബാറുകള്‍ക്ക് മുമ്പിലാണെന്ന് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് നേതാക്കള്‍ പറയുന്നു. പൂച്ച ബിരിയാണി കഴിക്കുന്നത് മൂലം ശാരീരിക പ്രശ്‌നങ്ങളുണ്ടായാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണത്രെ ഇത്.

  പ്രത്യേക സംഘം

  പ്രത്യേക സംഘം

  40 ലധികം പൂച്ചകളെ അന്വേഷണത്തിനിടെ രക്ഷപ്പെടുത്തി. പൂച്ചകളെ എല്ലാം റെഡ് ഹില്‍സിലുള്ള മൃഗ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പൂച്ച ബിരിയാണിക്കാരെ കണ്ടുപിടിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ തന്നെ ചെന്നൈയില്‍ നിയോഗിച്ചിട്ടുണ്ട്.

  ബിരിയാണി വിലക്കുറവില്‍

  ബിരിയാണി വിലക്കുറവില്‍

  വളര്‍ത്തുപൂച്ചകളാണ് നരിക്കൊറവ വിഭാഗക്കാര്‍ പിടിച്ചുകൊണ്ടുപോയതില്‍ കൂടുതലും. ചെന്നൈയില്‍ പൂച്ച ബിരിയാണിയാണ് വിലക്കുറവില്‍ മട്ടന്‍ ബിരിയാണി എന്ന പേരില്‍ വിറ്റിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ചെന്നൈ കോര്‍പ്പറേഷനും മൃഗസംരക്ഷണ സംഘം പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

  പിടുത്തം ഇങ്ങനെ

  പിടുത്തം ഇങ്ങനെ

  കഴിഞ്ഞ 20 വര്‍ഷമായി വിവിധ ഭാഗങ്ങളില്‍ നിന്ന് പൂച്ചകളെ പിടിച്ചുകൊണ്ടുവന്ന് നരിക്കുറവ വിഭാഗക്കാര്‍ ഹോട്ടലുകള്‍ക്ക് നല്‍കുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വല വിരിച്ചാണ് ഈ സംഘം പൂച്ചകളെ പിടിക്കുക. പിന്നെ കയറില്‍ കുരുക്കിയും പിടികൂടും.

  ചൂടുവെള്ളത്തിലിട്ട് കൊല്ലും

  ചൂടുവെള്ളത്തിലിട്ട് കൊല്ലും

  വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന പൂച്ചകളെയെല്ലാം ചൂടുവെള്ളത്തിലിട്ട് കൊല്ലും. തൊലിയുരിച്ചാല്‍ മട്ടനാണെന്നേ തോന്നൂ. കല്യാണ ആവശ്യക്കാര്‍ക്കും സംഘം ഇത്തരത്തില്‍ പൂച്ച ഇറച്ചി വിറ്റിട്ടുണ്ടത്രെ.

  നരിക്കൊറവക്കാരുടെ താമസം

  നരിക്കൊറവക്കാരുടെ താമസം

  നാടോടി വിഭാഗത്തില്‍പ്പെട്ടവരാണ് നരിക്കൊറവക്കാര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരികിലാണ് ഇവര്‍ കൂടുതലും താമസിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയില്‍ റോഡില്‍ ഇവരെ കണ്ടാല്‍ ആരും ചോദ്യം ചെയ്യാറുമില്ല. പക്ഷേ, ഇവരെ ഉപയോഗിച്ചാണ് കടക്കാര്‍ മട്ടന്‍ ബിരിയാണിക്ക് ചേരുവകള്‍ ഒപ്പിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

  English summary
  Roadside eateries sell cat biryani in Chennai for last two decades

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്