വലവിരിച്ചിരുന്ന പോലീസിനെ ഞെട്ടിച്ച് കള്ളന്മാർ!! വീണ്ടും മോഷണ പരമ്പര!! പത്ത് കടകളിൽ മോഷണം!!

  • Posted By:
Subscribe to Oneindia Malayalam

നെയ്യാറ്റിൻകര: പാറശ്ശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഉദിയൻകുളങ്ങരയ്ക്കും പിന്നാലെ അമരവിളയിലും മോഷണ പരമ്പര. അതും സമാനരീയിൽ. മോഷണ പരമ്പരയിലെ പ്രതികൾക്കായി വലവിരിച്ച് പോലീസ് കാത്തിരിക്കുമ്പോഴാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയിൽ‌ അമരവിളയിലെ പത്ത് കടകളിലും ഒരു വീട്ടിലും മോഷണം നടന്നത്.

അതേസമയം മോഷണശ്രമം മാത്രമാണ് ഉണ്ടായത്. കാര്യമായ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. അമരവിള താന്നിമൂട്ടിലെ എസ്എസ് ബേക്കറി, സ്റ്റൈലക്സ് സ്റ്റുഡിയോ, ഗ്രീഷ്മാ ടെക്സ്റ്റൈൽസ്, സമ്പത്ത് ഫിനാൻസ്, ചൂരൽ പ്ലാസ, ഗോകുൽ ഇലക്ട്രിക്കൽസ്, ഷിഹാസ് ഫ്ലവേഴ്സ്, ആർസിഎം സ്റ്റോർസ് എന്നിവിടങ്ങളിലും മദീന മന്‍സിലിലുമാണ് മോഷണ ശ്രമം ഉണ്ടായത്.

robbery

സ്റ്റൈലക്സ് സ്റ്റുഡിയോയിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറ എടുത്തിരുന്നെങ്കിലും ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ മൂന്നു മണിയോടെ നോമ്പ് തുറക്കാൻ മദീന മൻസിലിലെ വീട്ടുകാർ ഉണർന്നപ്പോൾ കതക് തകർക്കുന്ന ശബ്ദം കേട്ടു. ലൈറ്റ് ഇട്ടപ്പോൾ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. കള്ളന്റെ ദൃശ്യം ബേക്കറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മേൽക്കൂര പൊളിച്ചും പിന്നിലെ വാതിൽ തകർത്തുമാണ് മോഷണ ശ്രമം നടത്തിയിരിക്കുന്നത്. സമാനമായ രീതിയിലാണ് പാറശ്ശാല , നെയ്യാറ്റിൻകര, ഉദിയൻ കുളങ്ങര എന്നിവിടങ്ങളിൽ മോഷണമം നടന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അമരവിളയിലെ മോഷണം. സംഭവത്തിനു പിന്നിൽ ഒരേ സംഘത്തിൽപ്പെട്ടവരാണെന്ന സംശയം ഉണ്ട്.

തുടർച്ചയായ മോഷണത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

English summary
robbery continues robbery in 10 shops in amaravila .
Please Wait while comments are loading...