നെയ്യാറ്റിൻകരയെ വലച്ച ആ കള്ളൻ ഇതാണ്!! തമിഴ്നാട്ടിൽ നിന്ന് പോലീസ് പൊക്കി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ മോഷണ പരമ്പരയ്ക്ക് പിന്നിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. തലസ്ഥാനത്ത് മാത്രം അറുപതിലധികം കടകൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ആര്യനാട് സ്വദേശി മണികണ്ഠനാണ് പിടിയിലായിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പിടിക്കപ്പെട്ടത്.

ഒരുമാസം മുമ്പാണ് നെയ്യാറ്റിൻകരയെ വലച്ച മോഷണ പരമ്പര ഉണ്ടായത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പത്ത് കടകളിലായിരുന്നു മോഷണം നടന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ആദ്യ മോഷണത്തിന് തുമ്പു ലഭിക്കാതെ പോലീസ് വലയുന്നതിനിടെയായിരുന്നു വീണ്ടും മോഷണം ഉണ്ടായത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

arrest

തുടർന്നായിരുന്നു പോലീസ് അന്വേഷണം ശക്തമാക്കിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. തുടർന്ന് തമിഴ്നാട്ടിലേക്ക് പോയ അന്വേഷണ സംഘം നാഗർകോവിലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സമീപപ്രദേശങ്ങളായ ഉദിയൻ കുളങ്ങര, അമരവിള , പാറശ്ശാല എന്നിവിടങ്ങളിലും സമാന മോഷണം നടന്നിരുന്നു. ഇത് നടത്തിയത് ഇയാളാണോ എന്ന് അറിയില്ല. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും.

English summary
robbery in neyyattinkara police arrested thief
Please Wait while comments are loading...