കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്നെങ്കില്‍ ആര്‍എസ്പിക്ക് സീറ്റ്നല്‍കിയേനെ

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എസ് പിയുടെ കൂടുമാറ്റം ഒരു എടുത്തു ചാട്ടമായിപ്പോയോ?. ആണെന്ന് തോന്നുന്നു. ഇത്തിരി നേരം കൂടെ കാത്തിരുന്നെങ്കില്‍ എല്‍ ഡി എഫില്‍ തന്നെ തുടരാമായിരുന്നു. പറഞ്ഞത് സി പി ഐ സംസ്ഥാന സെക്രട്ടറിയാണ്.

ഇരുപത്തിനാല് മണിക്കൂര്‍ നേരം കൂടെ കാത്തിരുന്നിരുന്നുവെങ്കില്‍ ആര്‍ എസ് പിയ്ക്ക് സീറ്റ് നല്‍കുമായിരുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്നന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആര്‍ എസ് പി യ്ക്ക് വേണ്ടി കൊല്ലത്തു നിന്ന് എം എ ബേബിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണിയ്ക്ക് മടിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

pannyan-raveedran

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍ എസ് പി, എല്‍ ഡി എഫ് വിട്ടത് തുടര്‍ന്ന് കൊല്ലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ എന്‍ കെ പ്രേമചന്ദ്രനെ മത്സരിപ്പിയ്ക്കുമെന്നും ആര്‍ എസ് പി പ്രഖ്യാപിച്ചിരുന്നു.

ടി ജെ ചന്ദ്രചൂഡനെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ എസ് പിയെ ചന്ദ്രചൂഡന്‍ യു ഡി എഫിന് വിറ്റെന്ന് പന്ന്യന്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിയുടെ കേരള ഘടകത്തെയാണ് ചന്ദ്രചൂഡന്‍ കൊടും വിലയ്ക്ക് വിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ സര്‍ക്കാര്‍ രാജി വെക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പന്ന്യന്‍ ആവശ്യപ്പെട്ടു.

English summary
RSP should have waited another 24 hours: Pannyan Raveendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X