കുരീപ്പുഴയുടെ പ്രസംഗം അസഭ്യം, വടയമ്പാടി സംഭവങ്ങളില്‍ ബന്ധമില്ല, മുഖ്യമന്ത്രി നുണ പ്രചരിപ്പിക്കുന്നു: ആര്‍എസ്എസ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: വടയമ്പാടി, അശാന്തന്‍ വിവാദങ്ങളില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെ വലിച്ചിഴയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ്‌ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
സംഘത്തിന് യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളില്‍ പോലും കുറ്റക്കാരാക്കി വിചാരണ ചെയ്യുന്ന നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംഘത്തിനെതിരെ നുണപ്രചാരണം നടത്തുന്നതിന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേതൃത്വം നല്‍കുകയാണ്. നിയമസഭയിലും പുറത്തും രാഷ്ട്രീയസ്വയംസേവക സംഘത്തിനെതിരെ മുഖ്യമന്ത്രി
ആവര്‍ത്തിച്ച് നുണ പ്രചരിപ്പിക്കുകയാണ്. ചില മാധ്യമങ്ങളും സംഘടനകളും ഇത് ഏറ്റുപിടിച്ച് സംഘപ്രസ്ഥാനങ്ങളെ കരിവാരിത്തേയ്ക്കാന്‍ പരിശ്രമിക്കുന്നു.

അഞ്ചു ലക്ഷം രൂപയുടെ ടാറ്റ ക്വിസ് മത്സരത്തില്‍ ഐഐഎംകെ വിദ്യാര്‍ഥികള്‍ ആദ്യറൗണ്ട് കടന്നു

സമാധാനവും സഹവര്‍ത്തിത്വവുമുള്ള ഗ്രാമങ്ങളില്‍ പോലും വിദ്വേഷത്തിന്റെ വിഷം കലക്കാനുള്ള ചില വ്യക്തികളുടെ പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരും ഇത്തരം മാധ്യമങ്ങളും കുടപിടിക്കുകയാണ്.

ചുംബനസമരം മുതല്‍ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ കുരീപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗം വരെയുള്ളവ സംസ്‌കാരത്തിനും സാമൂഹികജീവിതത്തിനും മേലുള്ള അസഭ്യവര്‍ഷമാണ്. അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗത്തോട് കേള്‍വിക്കാരില്‍ നിന്നുണ്ടായ പ്രതികരണവും ആര്‍എസ്എസിന്റെ ചുമലില്‍ വെക്കാനും പറഞ്ഞുപഴകിയ അസഹിഷ്ണുതാപ്രചാരണം കൊണ്ടാടാനുമാണ് മുഖ്യമന്ത്രിയും കൂട്ടരും പരിശ്രമിക്കുന്നത്. പ്രാകൃതമായ ഇത്തരം പരിശ്രമങ്ങള്‍ സാധാരണക്കാരെപോലും അസ്വസ്ഥരാക്കുന്നു എന്നതിന്റെ സൂചനയാണ് അഞ്ചലിലെ വായനശാലാ ഭാരവാഹികള്‍ പിന്നീട് നടത്തിയ ഖേദപ്രകടനം. വര്‍ണ, വര്‍ഗഭേദമില്ലാതെ മുഴുവന്‍ സമാജത്തെയും ദേശീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും രാഷ്ട്രവൈഭവത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘത്തെ ഇക്കൂട്ടര്‍ ദളിത് പ്രേമം പഠിപ്പിക്കേണ്ടതില്ല. ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും നിക്ഷിപ്ത താല്പര്യക്കാരും പിന്മാറണം. സാമൂഹ്യവും സാമ്പത്തികവും സംഘടിതവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ദേശീയധാരയില്‍ മുന്നേറുന്ന ആര്‍എസ്എസിനെ ദളിത് വിരോധികളെന്നും മറ്റും മുദ്രകുത്താനുള്ള പരിശ്രമം പാഴ്‌വേലയാണെന്ന് ഇത്തരക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം.

gopalan

പിന്നാക്കവിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സംഘടനകളും ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ആശയത്തെ ഹൃദയത്തില്‍ ചേര്‍ക്കുന്നതിലെ അസഹിഷ്ണുതയാണ് ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനംകൊണ്ട് സമാജത്തിലുണ്ടായ ജാതിക്കതീതമായ ഒത്തൊരുമ ഇത്തരക്കാരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് വന്നപ്പോഴാണ് വിവാദങ്ങളിലേക്ക് ആര്‍എസ്എസിനെയും വിവിധക്ഷേത്രസംഘടനകളെയും വലിച്ചിഴയ്ക്കാനുള്ള കുത്സിതനീക്കങ്ങള്‍ നടത്തുന്നത്. കേരളീയജീവിതത്തെ പലതട്ടുകളിലാക്കി സംഘര്‍ഷം ഉണ്ടാക്കി മുതലെടുക്കാനുള്ള പരിശ്രമത്തെ പൊതുസമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

English summary
rss activist p gopalankutty master speaking about vadayambadi, ashanthan controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്