കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മീശ" വിടാതെ സംഘപരിവാര്‍! ഡിസി ബുക്ക്സിന്‍റെ പുസ്തക മേള തടഞ്ഞു

  • By Aami Madhu
Google Oneindia Malayalam News

അമ്പലത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നേര്‍ക്ക് സംഘപരിവാര്‍ വാളെടുത്തത്. തെറിവിളിച്ചും എഴുത്തുകാരനെതിരെ വ്യക്തിഹത്യ നടത്തിയും നോവല്‍ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും ആര്‍എസ്എസ് പിന്‍വലിപ്പിച്ചു. എന്നാല്‍ സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കാതെ ഡിസി ബുക്സ് മീശ പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നാലെ ഡിസി ബുക്സിന് നേര്‍ക്കും സംഘപരിവാര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. മീശ പ്രസിദ്ധീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഡിസി ബുക്സിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍.

തൃശ്ശൂരില്‍ ഇന്ന് നടക്കാനിരുന്ന ഡിസി ബുക്സിന്‍റെ പുസ്തക മേളയാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുന്നത്. മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ ഇറക്കാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

 ഡിസി ബുക്സ്

ഡിസി ബുക്സ്

തൃശ്ശൂര്‍ പാറമ്മേക്കാവിലെ അഗ്രശാലയിലാണ് ഇന്ന് ഡിസി ബുക്സിന്‍റെ പുസ്തക മേള നടക്കാനിരുന്നത്. മേളയ്ക്കായി നേരത്തേ തന്നെ ഹാള്‍ തുക നല്‍കി ഡിസി ബുക്ക് ചെയ്തിരുന്നു. കോട്ടയത്ത് നിന്ന് വാഹനങ്ങളില്‍ പുസ്തകം പാറമ്മേക്കാവില്‍ എത്തിച്ചു. എന്നാല്‍ ഇതോടെ പുസ്തകം ഇറക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി.

 പ്രതിഷേധം

പ്രതിഷേധം

ഹൈന്ദവ വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തിയ ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടു.

 തടഞ്ഞു

തടഞ്ഞു

എന്നാല്‍ ഹൈന്ദ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ലെന്ന് എഴുതി ബോര്‍ഡ് വെയ്ക്കണമെന്നായിരുന്നു സംഘപരിവാറിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിലപാട് എടുക്കാന്‍ ആവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു.

 ബുക്ക് ചെയ്തിരുന്നു

ബുക്ക് ചെയ്തിരുന്നു

അതേസമയം മേളയ്ക്കായി ദേവസ്വം ഹാള്‍ നേരത്തെ തന്നെ ഡിസി അധികൃതര്‍ ബുക്ക് ചെയ്തിരുന്നു. ഇതിന് പ്രത്യേകം കരാറുണ്ടാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നെങ്കില്‍ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂ'എന്നാണ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചത്.

 നല്‍കേണ്ട

നല്‍കേണ്ട

എന്നാല്‍ മീശ വിവാദത്തിന് ശേഷം ചേര്‍ന്ന ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയില്‍ അഗ്രശാല പുസ്തകങ്ങള്‍ക്കായി വിട്ടുകൊടുക്കേണ്ടെന്ന തിരുമാനം കൈക്കൊണ്ടിരുന്നതായി ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മഹേഷ് വ്യക്തമാക്കി.

 തിരുമാനം

തിരുമാനം

കമ്മിറ്റിക്കാര്‍ അറിയാതെയാണ് ഇപ്പോള്‍ പുസ്തകമേളയ്ക്കായി അഗ്രശാല വിട്ടുകൊടുത്തതെന്നും മഹേഷ് പറഞ്ഞു. ഡിസി ബുക്സ് സെയില്‍സ് മാനേജര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമേ മേള സംബന്ധിച്ച് ഇനി തിരുമാനം ആകുള്ളൂ എന്നാണ് വിവരം.

English summary
rss against meesa novel and dc books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X