പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി ആര്‍എസ്എസ്; കോഴിക്കോട്ട് മൂന്നിടങ്ങളില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആര്‍എസ്എസ്സിന്റെ വാര്‍ഷിക പരിശീലനശിബിരങ്ങളായ പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു. റവന്യൂജില്ലയില്‍ മൂന്നിടങ്ങളിലായാണ് ഡിസംബര്‍ 23 മുതല്‍ ഏഴു ദിവസം നീണ്ടുനിന്ന ശിബിരങ്ങള്‍ നടന്നത്. സമാപനത്തോടനുബന്ധിച്ച് മൂന്നിടങ്ങളിലും പഥസഞ്ചലനം, ശാരീരിക-ബൗദ്ധിക് പ്രദര്‍ശനം, പ്രഭാഷണം എന്നിവ നടന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ശിബിരവും പഞ്ചായത്ത് ഗ്രൗണ്ടില്‍ പൊതുപരിപാടിയും നടന്നു. ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് സി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പാരിസ്ഥിതിക അനുമതിയില്ല ,ക്വാറികൾ പ്രവർത്തനരഹിതം , നിർമ്മാണമേഖലയിൽ സ്തംഭനം

കോഴിക്കോട് ഗ്രാമജില്ലാ ശിബിരം നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് സംസ്ഥാന പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് ഉണ്ണി.കെ. മാരാന്‍ അദ്ധ്യക്ഷത വഹിച്ചു.

rs

ആര്‍എസ്എസ് വടകര ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

കോഴിക്കോട് മഹാനഗര്‍ ശിബിരം രാമനാട്ടുകര നിവേദിതാ വിദ്യാപീഠം വിദ്യാലയത്തില്‍ നടന്നു. രാമനാട്ടുകര മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് സംസ്ഥാന സഹപ്രചാര്‍പ്രമുഖ് ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. റിട്ട. കസ്റ്റംസ് ഓഫീസര്‍ പി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുപരിപാടികളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനു പേര്‍ പങ്കെടുത്തു.

English summary
RSS completed training in kozhikode
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്