Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് ഒഴിവാക്കി കാസർകോട് ആര്‍എസ്എസ് ഇഫ്താര്‍...! പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം..!!

കാസര്‍കോട്: ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്ന് ലക്ഷ്യമുള്ള സംഘപരിവാറുകാര്‍ക്ക് മുസ്ലിംങ്ങളും ക്രിസ്ത്യാനികളുമെല്ലാം പ്രഖ്യാപിത ശത്രുക്കള്‍ തന്നെയാണ്. ഇടയ്ക്കിടെ വഴിഞ്ഞൊഴുകുന്ന ന്യൂനപക്ഷ സ്‌നേഹമാകട്ടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. കേരളത്തിലെങ്കിലും ആളുകളത് തിരിച്ചറിയുന്നുണ്ട്. കാസര്‍കോട് മഞ്ചേശ്വരത്ത് ആര്‍എസ്എസ് ഒരുക്കിയ ഇഫ്താറില്‍ പങ്കെടുത്തത് വളരെ കുറച്ച് പേര്‍ മാത്രം. എണ്ണമെടുത്താല്‍ 23 പേര്‍ മാത്രമാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. പങ്കാളിത്തം കുറവെന്ന് മാത്രമല്ല പ്രമുഖ നേതാക്കളും ചടങ്ങിനെത്തിയില്ല.

rss

ബീഫ് ഒഴിവാക്കി നടത്തിയ പരിപാടിയില്‍ ചിക്കന്‍ വിഭവം മാത്രമാണ് വിളമ്പിയത്. പലയിടത്തും ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ ബീഫും മാംസവും തന്നെ ഒഴിവാക്കിയാണ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരേയും ക്ഷണിച്ചിരുന്നുവെന്ന് ആര്‍എസ്എസ്സിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ജില്ലാ പ്രസിഡന്റ് കെപി മുനീര്‍ ഉപ്പള പറയുന്നു. ആര്‍എസ്സഎസ് പ്രദേശിക നേതാക്കള്‍ മാത്രമാണ് ഇഫ്താറിനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+