കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുങ്ങുന്നത് ആര്‍എസ്എസ്സും; ബിജെപിയില്‍ കുറ്റം ചാര്‍ത്തി കൈകഴുകാന്‍ ആവില്ല... എം ഗണേശനിലേക്ക് നീങ്ങുമ്പോള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് ആയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തിനും മാസങ്ങള്‍ക്ക് മുമ്പേ, അടിത്തട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്നിട്ടും പാര്‍ട്ടി വലിയ പരാജയം നേരിട്ടപ്പോള്‍, അതിന്റെ കുറ്റം ബിജെപി നേതൃത്വത്തിനും വിഭാഗീയതയ്ക്കും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു ആര്‍എസ്എസ്.

പൂജാ നിവേദ്യമായി 25 ലക്ഷം ജാനുവിന് കൈമാറി; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീതപൂജാ നിവേദ്യമായി 25 ലക്ഷം ജാനുവിന് കൈമാറി; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

മതം ബാങ്കിലേക്കും... ഹിന്ദുക്കള്‍ക്ക് മാത്രമായി സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കുകള്‍' വരുന്നു; കേരളത്തില്‍ തന്നെമതം ബാങ്കിലേക്കും... ഹിന്ദുക്കള്‍ക്ക് മാത്രമായി സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കുകള്‍' വരുന്നു; കേരളത്തില്‍ തന്നെ

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ബിജെപിയിലെ പ്രശ്‌നങ്ങളില്‍ ചാരാം. എന്നാല്‍ അതിലും വലിയ വിവാദങ്ങളില്‍ ആര്‍എസ്എസിന് കൈകഴുകാന്‍ ആകാത്ത സ്ഥിതിയാണിപ്പോള്‍. സികെ ജാനുവിന് കോഴകൊടുത്തതിലും ആര്‍എസ്എസ് പ്രതിനിധിയായ ബിജെപി സംസ്ഥാന സംഘടനാജനറല്‍ സെക്രട്ടറി എം ഗണേശന്റെ പേരുയര്‍ന്നതോടെയാണ് ആര്‍എസ്എസ് കടുത്ത പ്രതിരോധത്തിലായത്. പരിശോധിക്കാം...

എം ഗണേശന്റെ പേര്

എം ഗണേശന്റെ പേര്

കൊടകര കുഴല്‍ പണ കേസില്‍ ആണ് എം ഗണേശന്റെ പേര് ആദ്യം ഉയരുന്നത്. ആ കേസില്‍ സംശയമുനയില്‍ നില്‍ക്കുന്ന പരാതിക്കാരന്‍ ധര്‍മരാജനും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. എം ഗണേശനെ ഒരുതവണ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജാനുവിനുള്ള പണം

ജാനുവിനുള്ള പണം

സികെ ജാനുവിനും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഉള്ള 25 ലക്ഷം രൂപ ഏര്‍പ്പാട് ചെയ്തത് എം ഗണേശനാണ് എന്ന രീതിയില്‍ ആണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. പ്രസീത അഴീക്കോട് പുറത്ത് വിട്ട ടെലിഫോണ്‍ ശബ്ദരേഖയിലാണ് ഇക്കാര്യം പറയുന്നത്. പണം എത്തിച്ച രീതിയും നാളെ ആര്‍എസ്എസിനും ബിജെപിയ്ക്കും വലിയ നാണക്കേടിന് വഴിയൊരുക്കിയേക്കും.

പണത്തിന്റെ കൈകാര്യം

പണത്തിന്റെ കൈകാര്യം

സാധാരണ ഗതിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു ഫിനാന്‍സ് കമ്മിറ്റിയുണ്ടാകും. എന്നാല്‍ ഇത്തവണ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനും കേന്ദ്ര മന്ത്രി വി മുരളീധരനും ചേര്‍ന്നാണ് ഫണ്ട് കൈകാര്യം ചെയ്തത് എന്നാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ പുറത്ത് വരുന്ന വിവരം.

ആര്‍എസ്എസ് അറിഞ്ഞുകൊണ്ടോ

ആര്‍എസ്എസ് അറിഞ്ഞുകൊണ്ടോ

തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ വലിയ പാകപ്പിഴകളുണ്ടായി എന്ന് ആക്ഷേപമുണ്ട്. എം ഗണേശന്‍ കൂടി ഇടപെട്ടിട്ടുള്ളതിനാല്‍ അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിലേക്കും വന്നുചേരുകയാണ്. ആര്‍എസ്എസിന്റെ ഉന്നത നേതൃത്വം ഇത് അറിഞ്ഞിരുന്നോ ഇല്ലയോ എന്നത് പോലും അവരെ അതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിച്ച് നിര്‍ത്തില്ല.

ഗണേശനെ മാറ്റിയാലും

ഗണേശനെ മാറ്റിയാലും

ഇതിനെ എം ഗണേശനെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അത് ആര്‍എസ്എസ് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഗണേശന്റെ ഇടപെടലുകളിലൂടെ ഉണ്ടായ പ്രതിച്ഛായാനഷ്ടം നികത്താന്‍ അതുകൊണ്ട് സാധിക്കുമെന്ന് ആര്‍എസ്എസും കരുതുന്നില്ല.

പെട്ടെന്നൊന്നും ചെയ്യാന്‍ ആവില്ല

പെട്ടെന്നൊന്നും ചെയ്യാന്‍ ആവില്ല

ബിജെപിയെ പോലെ തന്നെ ആര്‍എസ്എസും വലിയ പ്രതിസന്ധി നേരിടുകയാണ്. പെട്ടെന്ന് ഒരുതരത്തിലുള്ള നടപടികളിലേക്കും കടക്കാന്‍ ആവില്ലെന്നതാണ് അത്. ഇപ്പോള്‍ എന്ത് നടപടി എടുത്താലും നിലവിലെ ആരോപണങ്ങള്‍ അംഗീകരിക്കുന്നത് പോലെ ആകും എന്ന ആശങ്കയാണ് അതിന് കാരണം.

ആദ്യമായി

ആദ്യമായി

ആര്‍എസ്എസിന്റെ പ്രവര്‍ത്തന ശൈലിയും രാഷ്ട്രീയ കൊലപാതകങ്ങളും അടക്കം കേരളത്തിന്റെ പൊതുസമൂഹത്തില്‍ അവര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ മുമ്പും നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേത് അതുപോലെ ഒന്നല്ല. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ആരോപണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ആര്‍എസ്എസിലും സൃഷ്ടിക്കുക.

ഒന്നില്‍ നിന്ന് തുടങ്ങണം

ഒന്നില്‍ നിന്ന് തുടങ്ങണം

സംഘടനാപരമായ പ്രശ്‌നങ്ങളും ഇനി ആദ്യം മുതല്‍ പരിഹരിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം കണ്ടെത്തി അതില്‍ തിരുത്തല്‍ വരുത്തുകയും വേണം. അതിനൊപ്പം തന്നെ നഷ്ടപ്പെട്ട പ്രതിച്ഛായയും വീണ്ടെടുക്കണം.

ബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവംബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?

English summary
RSS in crisis; After Black Money allegation, M Ganesan's name mentioned in CK Janu bribe allegation. It will not be easy for them to overcome the image issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X