കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് രാജ്യ വിരുദ്ധ പ്രസ്ഥാനം: കെ മുരളീധരന്‍ എംഎല്‍എ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സ്ഥാപിതമായ കാലം മുതല്‍ ജനങ്ങളെ പല തട്ടുകളാക്കി വിഭജന രാഷ്ര്ടീയവും സാംസ്‌കാരിക ഫാഷിസവും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനേക്കാള്‍ വലിയ രാജ്യദ്രോഹ പ്രസ്ഥാനം ഇന്ത്യയിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തെരട്ടമ്മലില്‍ ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ര്ടീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നാടോടി ബാലികയുടെ പൂര്‍വ പിതാക്കള്‍ ചെയ്ത രാജ്യ സേവനം പോലും ചെയ്യാത്ത ആര്‍എസ്എസുകാരെ ജനാധിപത്യ രീതിയില്‍ തൂത്തെറിയാന്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ രാഷ്ര്ടീയ യാഥാര്‍ഥ്യം സി.പി.എമ്മുകാര്‍ക്ക് ഇനിയും ബോധ്യമായില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ടി.റഷീദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത്, കെ.എസ്.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാല്‍, കെ.പി.സി.സി അംഗം എം.പി.മുഹമ്മദ്, സേവാദള്‍ അഖിലേന്ത്യ ചീഫ് ഇന്‍സ്ട്രക്ടര്‍ വിശ്വനാഥന്‍ അങ്ങാടിപ്പുറം, ജില്ല കോ-ഓഡിനേറ്റര്‍ എ.റഹ്മത്തുല്ല, കെ.സി.നാദിഷ് ബാബു സംസാരിച്ചു.

 k-muraleedaran-mla

സംഘപരിവാര്‍ അടക്കമുള്ള വര്‍ഗീയ സംഘടനകളെ എതിര്‍ക്കാനുള്ള ഏക മാര്‍ഗം
മതേതരത്വം ശക്തിപ്പെടുത്തുക മാത്രമെന്ന് ഡിസിസി പ്രസിഡന്റ്
അതേ സമയം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ അപലപനീയമാണെന്ന് ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ മറ്റു സംഘടനകളോ ആഹ്വാനം ചെയ്യാത്ത ഹര്‍ത്താലില്‍ നിരവധി അക്രമ സംഭവങ്ങളാണുണ്ടായത്.

ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നു മുന്‍കൂട്ടി കാണാനോ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പരാജയമാണിത് കാണിക്കുന്നത്. പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറയണം. സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ചില സംഘടനകള്‍ മുതലെടുപ്പു നടത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഹര്‍ത്താലും ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും.

കശ്മീരില്‍ പിഞ്ചു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നതിന് എതിരേ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ഡല്‍ഹിയിലാണ് ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. കശ്മീര്‍ സംഭവത്തില്‍ രാജ്യമൊന്നാകെ പ്രതിഷേധത്തിലാണ്. ഇതിനിടയില്‍ ചില സ്ഥാപിത താത്പര്യക്കാര്‍ നുഴഞ്ഞു കയറി ആക്രമങ്ങള്‍ നടത്തിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് ബിജെപിയും സംഘപരിവാര്‍ സംഘടനകളും നല്‍കുന്ന പിന്തുണയ്‌ക്കെതിരേ നടക്കുന്ന പ്രതിഷേധത്തിന് രാജ്യത്ത് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഇതിനിടയില്‍ നുഴഞ്ഞു കയറിയ സ്ഥാപിത താത്പര്യക്കാരെയും സംഘടനകളെയും ജനം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. സംഘപരിവാര്‍ സംഘടനകളുടെ താത്പര്യങ്ങളെ എതിര്‍ക്കേണ്ടത് മതേതരത്വ നിലപാടുകളിലൂടെയാകണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്. മതേതരത്വം ശക്തിപ്പെടുത്തുക മാത്രമാണ് സംഘപരിവാര്‍ അടക്കമുള്ള വര്‍ഗീയ സംഘടനകളെ എതിര്‍ക്കാനുള്ള ഏക മാര്‍ഗം. ഇതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.


ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ര്ടീയ വിശദീകരണ പൊതുയോഗം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

English summary
rss is anti national says k muralidharan mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X