Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് കുമ്മനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിലെ അധികാരത്തര്‍ക്കത്തിനു തടയിടാന്‍ ആര്‍എസ്എസിനെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കാനാണ് സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നത്. രാജ്യമെങ്ങും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സിപിഎം അണികളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് സംയമനം പാലിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

kummanam

പിണറായിയുടെ നേതൃത്തില്‍ അധികാരം കിട്ടിയിട്ടും അണികള്‍ക്കും ജനങ്ങള്‍ക്കും പ്രതീക്ഷയോ ആത്മവിശ്വാസമോ നല്‍കുന്ന ഒരു നടപടിയുമെടുക്കാന്‍ ഇടത് സര്‍ക്കാരിനായിട്ടില്ല. പിണറായിയുടെ ഏകാധിപത്യ രീതിയില്‍ സഹമന്ത്രിമാര്‍ അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് കണ്ണൂര്‍ ലോബിയെ മാത്രമാണ് വിശ്വാസം.

കോടിയേരി ബാലകൃഷ്ണന്റെ 'വരമ്പത്ത് കൂലി' പ്രസംഗത്തിനു ശേഷമാണ് കണ്ണൂരില്‍ വീണ്ടും അക്രമം വ്യാപകമായത്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാത്ത കോടിയേരി അക്രമത്തിന് പ്രേരണ നല്‍കി അണികളെ കൂടെ നിറുത്താനുള്ള ശ്രമത്തിലാണ്. ആശയത്തെ ആയുധം കൊണ്ടു നേരിടുന്നത് ബിജെപിയുടെ ശൈലിയല്ലാത്തതിനാല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനു ജനാധിപത്യ മാര്‍ഗം ഉപേക്ഷിക്കരുതെന്നും കുമ്മനം അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+