Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ തന്നെ: ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി തന്നെ തുടരും. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലാബ് ഉടമകളായിരുന്നു നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരിയാന, ഉത്തരാഖണ്ഡ്‌, ജാർ ഘണ്ട് എന്നിവിടങ്ങളിൽ ഈ നിരക്കാണെന്നും വിശദമായ പരിശോധനക്ക്‌ ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ കോടതി തൃപ്തിരേഖപ്പെടുത്തുകയായിരുന്നു.

ഈ നിരക്കിൽ നിർബന്ധ പരിശോധനക്ക് ലാബുകളെ സർക്കാർ പ്രേരിപ്പിക്കുകയാണന്നും ലാബുകൾക്കെതിരെ സർക്കാർ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്നും ലാബ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. 500 രൂപയ്ക്ക് പരിശോധന തുടരണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണം. അല്ലെങ്കില്‍ പരിശോധനയുടെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും ലാബുകള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസ് എൻ നഗരേഷ് നിരസിച്ചു. ഹർജി കൂടുതൽ വാദത്തിനായി മാറ്റി.

Recommended Video

cmsvideo
    കേരള: ആര്‍ടിപിസിആര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
     keralah

    തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

    അതേസമയം, ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ച സർക്കാരിനെ ഹൈക്കോടതി നേരത്തെ അഭിനന്ദിച്ചിരുന്നു. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ 500 രൂപ നിരക്കായി പ്രഖ്യാപിച്ചത്.

    അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+